22 May, 2018 12:55:59 AM


സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്രചരണം: ജേ​ക്ക​ബ് വ​ട​ക്ക​ഞ്ചേ​രി​ക്കെ​തി​രേ മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി

ഡോ​ക്ട​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ൻ​ഫോ ക്ലി​നി​ക്കാണ് പരാതിക്കാര്‍




തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ജേ​ക്ക​ബ് വ​ട​ക്ക​ഞ്ചേ​രി ന​ട​ത്തു​ന്ന അ​ശാ​സ്ത്രീ​യ പ്ര​ച​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി. ഡോ​ക്ട​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ൻ​ഫോ ക്ലി​നി​ക്കി​നു​വേ​ണ്ടി ഡോ. ​ജി​നേ​ഷ് പി.​എ​സാ​ണു പ​രാ​തി ന​ൽ​കി​യ​ത്. നി​പ്പ വൈ​റ​സ് മൂ​ലം നി​ര​വ​ധി പേ​ർ മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വ​ള​രെ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചു മു​ന്നോ​ട്ടു പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്നും ജേ​ക്ക​ബ് വ​ട​ക്ക​ഞ്ചേ​രി ന​ട​ത്തു​ന്ന അ​ശാ​സ്ത്രീ​യ പ്ര​തി​ക​ര​ണ​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തി​നു ത​ന്നെ ഭീ​ഷ​ണി​യാ​കു​ന്നു​വെ​ന്നും ജി​നേ​ഷ് പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു.



ശ​രി​യാ​യ പ്ര​തി​രോ​ധം മാ​ർ​ഗ​ങ്ങ​ളെ​യും ചി​കി​ത്സ​യെ​യും എ​തി​ർ​ക്കു​ന്ന​തി​ലൂ​ടെ സ​മൂ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തെ ചോ​ദ്യം ചെ​യ്യു​ക​യാ​ണ് ജേ​ക്ക​ബ് വ​ട​ക്ക​ഞ്ചേ​രി​യെ​ന്നും പ​രാ​തി​യി​ലു​ണ്ട്. ജേ​ക്ക​ബ് വ​ട​ക്ക​ഞ്ചേ​രി​യു​ടെ വീ​ഡി​യോ സ​ഹി​ത​മാ​ണു മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. നി​പ്പ വൈ​റ​സ് എ​ന്നൊ​ന്നി​ല്ലെ​ന്നും മ​രു​ന്നു​മാ​ഫി​യ​യാ​ണ് ഇ​ങ്ങ​നെ പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നു​മാ​ണ് ജേ​ക്ക​ബ് വ​ട​ക്ക​ഞ്ചേ​രി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​ത്. കീ​ട​നാ​ശി​നി​ക​ളോ, ഭ​ക്ഷ​ണ​ത്തി​ലെ പ്ര​ശ്ന​മോ ആ​ണ് പേ​രാ​ന്പ്ര​യി​ലു​ണ്ടാ​യ മ​ര​ണ​ങ്ങ​ൾ​ക്കു കാ​ര​ണ​മെ​ന്നും വ​ട​ക്ക​ഞ്ചേ​രി പ​റ​യു​ന്നു



Share this News Now:
  • Google+
Like(s): 679