22 May, 2018 12:43:57 AM


ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ ഭാ​ര്യ​യ്ക്ക് ഗു​ജ​റാ​ത്തി​ൽ പോ​ലീ​സ് മര്‍ദ്ദനം

മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്




ജാം​ന​ഗ​ർ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ ഭാ​ര്യ​യ്ക്കു നേ​രെ ഗു​ജ​റാ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ അ​തി​ക്ര​മം. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ജാം​ന​ഗ​റി​ൽ വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ൽ കൂ​ട്ടി​മു​ട്ടി​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​ലാ​ണ് ജ​ഡേ​ജ​യു​ടെ ഭാ​ര്യ​യെ സ​ഞ്ജ​യ് അ​ഹി​ർ എ​ന്ന പോ​ലീ​സു​കാ​ര​ൻ ആ​ക്ര​മി​ച്ച​ത്. 

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ജ​ഡേ​ജ​യു​ടെ ഭാ​ര്യ റി​വാ​ബ​യു​ടെ കാ​ർ സ​ഞ്ജ​യ് ഓ​ടി​ച്ചി​രു​ന്ന ബൈ​ക്കു​മാ​യി കൂ​ട്ടി​മു​ട്ടി. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ​ത​ന്നെ കാ​റി​നു പു​റ​ത്തി​റ​ങ്ങി​യ റി​വാ​ബ​യെ കോ​ണ്‍​സ്റ്റ​ബി​ളാ​യ സ​ഞ്ജ​യ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ റി​വാ​ബ​യ്ക്കു പ​രി​ക്കേ​റ്റു. അ​പ​ക​ടം ന​ട​ക്കു​ന്പോ​ൾ അ​മ്മ​യും കു​ഞ്ഞും കാ​റി​ലു​ണ്ടാ​യി​രു​ന്നു. റി​വാ​ബ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. സ​ഞ്ജ​യ്ക്കെ​തി​രേ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​നും സ​സ്പെ​ൻ​ഷ​നും സാ​ധ്യ​ത​യു​ണ്ട്



Share this News Now:
  • Google+
Like(s): 1207