21 May, 2018 04:09:54 PM


ദില്ലി - വിശാഖപട്ടണം രാജധാനി എക്സ്പ്രസിൽ വൻ അഗ്നിബാധ

സംഭവം ഗ്വാളിയാറിൽ വച്ച്; നാല് കോച്ചുകളില്‍ തീ പടർന്നു



ദില്ലി: ദില്ലി - വിശാഖപട്ടണം രാജധാനി എക്സ്പ്രസ് ട്രെയിനിൽ വൻ തീപിടിത്തം. മധ്യപ്രദേശിലെ ഗ്വാളിയാറിൽ വച്ചാണ് സംഭവമുണ്ടായത്. നാല് കോച്ചുകളിലാണ് തീപടർന്നത്. യാത്രക്കാരെയെല്ലാം ഉടൻ തന്നെ ഒഴിപ്പിച്ചതിനാൽ വൻ അപകടം ഒഴിവായി. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല



Share this News Now:
  • Google+
Like(s): 121