21 May, 2018 03:58:02 AM


കഞ്ചാവുമായി രണ്ട് യുവാക്കള്‍ ഏറ്റുമാനൂരില്‍ പിടിയിൽ

കുമരകം സ്വദേശികളായ തോമസ് എബ്രഹാം, റോണി ആന്‍റണി എന്നിരാണ് പിടിയിലായത്



ഏറ്റുമാനൂർ: കഞ്ചാവ് സഹിതം രണ്ടു യുവാക്കളെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. കുമരകം തുണ്ടത്തിൽ തോമസ് എബ്രാഹം (19), കുമരകം പുത്തൻപുരയിൽ റോണി ആന്‍റണി കുര്യൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 49.5 ഗ്രാം, 41 ഗ്രാം വീതം കഞ്ചാവും പിടിച്ചെടുത്തു.


അതിരമ്പുഴ ഗവ. ആശുപത്രിയ്ക്കു സമീപത്തു നിന്നും ഞായറാഴ്ച  ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ റോണിയെ എസ്.ഐ.മാരായ കെ.ആർ.പ്രശാന്ത് കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്ചെയ്തു. പിന്നാലെ തന്നെ അതിരമ്പുഴയിലെ ബാര്‍ ഹോട്ടലിന്‍റെ പരിസരത്ത് നിന്ന് തോമസ് എബ്രഹാമിനെ എസ്.ഐ സുരേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും പാലാ കോടതിയിൽ ഹാജരാക്കി.



Share this News Now:
  • Google+
Like(s): 544