21 May, 2018 12:32:44 AM


കൂത്താട്ടുകുളം പുതുവേലിയിൽ പിക്കപ് വാൻ മതിലിലിടിച്ച് ഒരാൾ മരിച്ചു

വാൻ ഡ്രൈവർ കൊടുത്താറ്റ് യോഹന്നാൻ ആണ് മരിച്ചത്.





കൂത്താട്ടുകുളം: പുതുവേലിയിൽ പിക്കപ് വാൻ മതിലിലിടിച്ച് ഡ്രൈവർ മരിച്ചു. പുതുവേലി പൈറ്റക്കുളം ഭാഗത്ത് കൊടുത്താറ്റ് യോഹന്നാൻ (ഓനായി -56) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 8.30 മണിയോടെ പുതുവേലി ജംഗ്ഷന് സമീപം എം.സി.റോഡിലായിരുന്നു അപകടം.


ഇലഞ്ഞി ഭാഗത്തു നിന്നും വന്ന പിക്കപ് വാൻ എം.സി. റോഡിലേക്ക് പ്രവേശിക്കവെ നിയന്ത്രണം വിട്ട് എതിർവശത്തുള്ള കയ്യാലയിൽ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ മുൻവശം മുഴുവനായി തകർന്നു. കൂത്താട്ടുകുളം സഹകരണ ആശുപത്രിയിലെ മുൻ ആംബുലൻസ് ഡ്രൈവറാണ് മരിച്ച യോഹന്നാൻ. ഭാര്യ: സാലി മക്കൾ: ബിബിൻ, ലിയോ.



Share this News Now:
  • Google+
Like(s): 53