20 May, 2018 11:34:02 AM


മാണി പിന്തുണച്ചില്ലെങ്കിലും ചെങ്ങന്നൂരിൽ എൽഡിഎഫ് ജയിക്കും - വി.എസ്

എൽഡിഎഫ് ഭരണം നല്ലതാണെന്ന അഭിപ്രായക്കാരാണ് ചെങ്ങന്നൂരുകാർ




ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്‍റെ വിലയിരുത്തലാകുമെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. ചെങ്ങന്നൂരിൽ കെ.എം. മാണി പിന്തുണച്ചില്ലെങ്കിലും എൽഡിഎഫ് ജയിക്കുമെന്നും വി.എസ് മാധ്യമങ്ങളോട് പറഞ്ഞു. 

എൽഡിഎഫ് ഭരണം നല്ലതാണെന്ന അഭിപ്രായക്കാരാണ് ചെങ്ങന്നൂരുകാർ. മികച്ച ഭൂരിപക്ഷത്തിൽ സജി ചെറിയാൻ വിജയിക്കുമെന്നും വി.എസ് കൂട്ടിച്ചേർത്തു. അതേസമയം, മാഹി കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് വി.എസ് പ്രതികരിച്ചില്ല



Share this News Now:
  • Google+
Like(s): 158