20 May, 2018 09:51:49 AM


ഡിണ്ടിഗലിൽ ബസ് അപകടം: കോട്ടയം, കൊല്ലം സ്വദേശികളായ മൂന്ന് പേര്‍ മരിച്ചു

15 പേർ പരിക്കേറ്റ് ഡിണ്ടിഗലിലെ ആശുപത്രിയിൽ


ഡിണ്ടിഗൽ: തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ ബസ് അപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. കോട്ടയം സ്വദേശികളായ ജിനോമോൻ, ജോസഫ്, കൊല്ലം സ്വദേശി ഷാജി എന്നിവരാണ് മരിച്ചത്. ഡിണ്ടിഗലിലെ വടചെന്തൂരിൽ നിയന്ത്രണം വിട്ട ബസ് മറിഞ്ഞാണ് അപകടം. പത്തനംതിട്ടയിൽനിന്നും ബംഗളൂരുവിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഡിണ്ടിഗലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Google+
Like(s): 102