20 May, 2018 08:47:24 AM


ക്യൂ​ബ​യി​ലെ ഹ​വാ​ന വി​മാനാപകടം:​ ര​ണ്ട് ബ്ലാ​ക്ക് ബോ​ക്സു​ക​ൾ ക​ണ്ടെ​ത്തി

അ​പ​ക​ട​ത്തി​ൽ 110 പേ​ർ മ​രി​ച്ച​താ​യി സ്ഥിരീകരിച്ചു




ഹ​വാ​ന: ക്യൂ​ബ​യി​ലെ ഹ​വാ​ന വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം ത​ക​ർ​ന്നു വീ​ണ വി​മാ​ന​ത്തി​ന്‍റെ ര​ണ്ട് ബ്ലാ​ക്ക് ബോ​ക്സു​ക​ൾ ക​ണ്ടെ​ത്തി. ബ്ലാ​ക്ക് ബോ​ക്‌​സ് ക​ണ്ടെ​ത്തി​യ​തോ​ടെ അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​നാ​വു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ. അ​തേ​സ​മ​യം അ​പ​ക​ട​ത്തി​ൽ 110 പേ​ർ മ​രി​ച്ച​താ​യി അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു. 

ക്യൂ​ബാ​ന ഡി ​ഏ​വി​യേ​ഷ​ന്‍റെ ബോ​യിം​ഗ് 737 വി​മാ​ന​മാ​ണു ഹ​വാ​ന​യി​ലെ ഹൊ​സെ മാ​ർ​ട്ടി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം ത​ക​ർ​ന്നു​വീ​ണ​ത്. പ്രാ​ദേ​ശി​ക സ​മ​യം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കു പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.



Share this News Now:
  • Google+
Like(s): 39