20 May, 2018 12:42:13 AM


തൃശ്ശൂരിലെ പെട്രോള്‍ പമ്പില്‍ യുവാവിനെ ചുട്ടുകൊല്ലാന്‍ ശ്രമം

പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ചു




തൃശ്ശൂര്‍ : ബൈക്കില്‍ പെട്രോളടിക്കാന്‍ എത്തിയ യുവാവിനെ ചുട്ടുകൊല്ലാന്‍ ശ്രമം. മറ്റത്തൂര്‍ പഞ്ചായത്തിലെ മൂന്ന് മുറിയില്‍ വൈകിട്ട് നാല് മണിക്കാണ് സംഭവം. മുപ്ലിയം മാണൂക്കാടന്‍ ദിലീപിനെ ചുട്ടുകൊല്ലാനായിരുന്നു ശ്രമം. പെട്രോള്‍ നിറച്ച ശേഷം ബൈക്ക് മാറ്റാന്‍ വൈകിയതുമായി ബന്ധപ്പെട്ട് ദിലീപും മറ്റൊരാളുമായി വാക്കേറ്റമുണ്ടാവുകയും ക്ഷുഭിതനായ ആള്‍ ബൈക്കിന് തീയിടുകയുമായിരുന്നു. ദേഹമാസകലം തീപടര്‍ന്ന ദിലീപ് സമീപത്തെ തോട്ടിലേക്ക് ചാടി. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പമ്പിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചെന്ന് പോലീസ് അറിയിച്ചു



Share this News Now:
  • Google+
Like(s): 107