19 May, 2018 04:42:53 PM


രാജി വെച്ച് തടിയൂരി; യെ​ദി​യൂ​ര​പ്പ നായകനായ കര്‍'നാടക'ത്തിന് തിരശീല വീണു

111 എന്ന സഖ്യയിലേക്ക് എത്താൻ കഴിയില്ലെന്ന് ഉറപ്പായതോടെ രാജി
ബം​ഗ​ളു​രു: ഭൂ​രിപ​ക്ഷം തെ​ളി​യി​ക്കാ​നാ​വാ​തെ കർണാടക മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന് ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ രാ​ജി​വ​ച്ചു. നി​യ​മ​സ​ഭ​യി​ൽ വി​ശ്വാ​സ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ന്‍റെ അ​വ​സാ​ന​മാ​ണ് രാ​ജി പ്ര​ഖ്യാ​പി​ച്ച​ത്. വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ൽ വി​ജ​യി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​യിരുന്നു യെ​ദി​യൂ​ര​പ്പ​യു​ടെ രാ​ജി. 


കാ​ണാ​താ​യ കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​രാ​യ ആ​ന​ന്ദ് സിം​ഗി​നെ​യും പ്ര​താ​പ് ഗൗ​ഡ​യേ​യും ബം​ഗ​ളു​രു​വി​നെ ഹോ​ട്ട​ലി​ൽ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ബി​ജെ​പി​യു​ടെ പ്ര​തീ​ക്ഷ​ക​ൾ ത​ക​ർ​ന്ന​ത്. ആ​ന​ന്ദ് സിം​ഗ് ബം​ഗ​ളൂ​രു​വി​ലെ ഹോ​ട്ട​ലി​ൽ​നി​ന്നു 3.30 ഓടെ വിധാൻസൗധയിൽ എത്തിയതോടെ കോൺഗ്രസിന്‍റെ അനിശ്ചിതത്വങ്ങൾ എല്ലാം നീങ്ങി. രാവിലെ മുതൽ കോൺഗ്രസിന്‍റെയും ജെഡിഎസിന്‍റെയും ചില എംഎൽഎമാരെ ബിജെപി റാഞ്ചിയെന്ന് തരത്തിൽ വാർത്തകൾ പരന്നിരുന്നു.


എന്നാൽ ഡി.കെ.ശിവകുമാറിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് പതിനെട്ടടവും പയറ്റി എംഎൽഎമാരെ എല്ലാം സ്വന്തം പാളയത്തിൽ എത്തിക്കുകയായിരുന്നു. ഇ​താ​ണു ബി​ജെ​പി​യു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്കു തി​രി​ച്ച​ടി​യാ​യ​ത്. ബി​ജെ​പി​ക്ക് നി​ല​വി​ൽ 104 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യാ​ണു​ള​ള​ത്. ഭൂരിപക്ഷം തെളിയിക്കാൻ വേണ്ട 111 എന്ന സഖ്യയിലേക്ക് എത്താൻ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് യെദിയൂരപ്പ രാജിവച്ച് തടിയൂരിയത്.

മുഖ്യമന്ത്രിയായി രണ്ടു ദിനം മാത്രം 


രണ്ടു ദിവസം മാത്രം മുഖ്യമന്ത്രി പദത്തിലിരുന്ന് രാജിവയ്ക്കേണ്ടി വന്ന ബി.എസ്.യെദിയൂരപ്പ വിധാൻസൗധയിൽ നടത്തിയ രാജി പ്രസംഗത്തിൽ പഴിച്ചത് മുഴുവൻ കോണ്‍ഗ്രസിനെ. പ്രസംഗത്തിൽ പലപ്പോഴും വികാരാധീനനായ യെദിയൂരപ്പ താൻ പ്രവർത്തിച്ചത് കർഷകർക്ക് വേണ്ടിയാണെന്ന് വ്യക്തമാക്കി.

2016-ൽ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മുതലുള്ള ചരിത്ര വിവരണമായിരുന്നു യെദിയൂരപ്പയുടേത്. കഴിഞ്ഞ രണ്ടു വർഷമായി കർണാടകയിൽ ഉടനീളം യാത്ര ചെയ്തു ജനങ്ങളെ കാണുകയാണ് താൻ ചെയ്തത്. ജനങ്ങളുടെ ഒരുപാട് സ്നേഹവും പിന്തുണയും തനിക്ക് ലഭിച്ചുവെന്നും ഇത് മറക്കാൻ കഴിയില്ലെന്നും യെദിയൂരപ്പ പറഞ്ഞു.

ജനങ്ങളുടെ ഈ പിന്തുണയും സ്നേഹവുമാണ് തെരഞ്ഞെടുപ്പിൽ 104 സീറ്റുകൾ നേടി ബിജെപിക്ക് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ സഹായകമായത്. കർഷകരുടെ ക്ഷേമത്തിനായിട്ടാണ് ബിജെപിയും താനും ഇതുവരെ പ്രവർത്തിച്ചതെന്നും, ഈ പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്ത് ഭൂരിപക്ഷം നൽകിയ ജങ്ങളോട് നന്ദിയുണ്ട്. അവസാനശ്വാസം വരെ ജനങ്ങൾക്കായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസും ജെഡിഎസും കളിക്കുന്നത് അവസരവാദ രാഷ്ട്രീയമാണ്. സ്ഥരിതയുള്ള സർക്കാരാണ് ബിജെപി ആഗ്രഹിച്ചത്. ജനാധിപത്യത്തിൽ സീറ്റിന്‍റെ എണ്ണത്തിലല്ല കാര്യമെന്നും ജനവിധിയാണ് മാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിഎസിനും കോണ്‍ഗ്രസിനും അല്ല കർണാടകയിലെ ജനങ്ങൾ ഭൂരിപക്ഷം നൽകിയതെന്നും ബിജെപിക്കാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായുമാണ് തന്നെ മുഖ്യമന്ത്രി സ്ഥാനാർഥിയായി കർണാടകയിൽ നിശ്ചയിച്ചത്. അടുത്ത കാലത്ത് മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ഒരു തെരഞ്ഞെടുപ്പിനെ ബിജെപി നേരിട്ടിട്ടില്ലെന്നും തന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദിയുണ്ടെന്നും യെദിയൂരപ്പ പറഞ്ഞുShare this News Now:
  • Google+
Like(s): 329