19 May, 2018 01:42:07 PM


പ്ര​ശ​സ്ത ന്യൂ​റോ സ​ർ​ജ​ൻ ഡോ. ​എം.​സാം​ബ​ശി​വ​ൻ അ​ന്ത​രി​ച്ചു

സംസ്കാരം ഞായറാഴ്ച ക​ര​മ​ന ബ്രാ​ഹ്മ​ണ സ​മൂ​ഹം ശ്മ​ശാ​ന​ത്തി​ൽ




തി​രു​വ​ന​ന്ത​പു​രം: പ്ര​ശ​സ്ത ന്യൂ​റോ സ​ർ​ജ​ൻ ഡോ. ​എം.​സാം​ബ​ശി​വ​ൻ (82) അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ൽ മ​ക​ന്‍റെ വ​സ​തി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന്യൂ​റോ സ​ർ​ജ​റി വി​ഭാ​ഗം ത​ല​വ​ൻ, മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വൈ​സ് പ്രി​ൻ​സി​പ്പാ​ൾ എ​ന്നീ നി​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടുണ്ട്. കോ​സ്മോ പൊ​ളി​റ്റ​ൻ ആശുപത്രിയിൽ ന്യൂ​റോ വി​ഭാ​ഗം സീ​നി​യ​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച് വ​രി​ക​യാ​യി​രു​ന്നു.

ചെ​ന്നൈ​യി​ൽ നി​ന്നും മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്തെ വ​സ​തി​യാ​യ മെ​ഡി​ക്ക​ൽ കോ​ള​ജ് ടാ​ഗോ​ർ ഗാ​ർ​ഡ​ൻ​സ് ശി​വ​പ്രി​യ​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. ക​ര​മ​ന ബ്രാ​ഹ്മ​ണ സ​മൂ​ഹം ശ്മ​ശാ​ന​ത്തി​ൽ ഞായറാഴ്ച സംസ്കാരം നടക്കും. ഭാ​ര്യ- ഗോ​മ​തി. മ​ക്ക​ൾ- ഡോ. ​മ​ഹേ​ഷ് സാം​ബ​ശി​വ​ൻ (ന്യൂ​റോ സ​ർ​ജ​ൻ കോ​സ്മോ ആശുപത്രി), ശ്രീ​വി​ദ്യ, കു​മാ​ർ.

അഭിഭാഷകനായിരുന്ന മ​ഹാ​ദേ​വ​യ്യ​രു​ടേ​യും ആ​വ​ടി അ​മ്മാ​ളി​ന്‍റെ​യും മ​ക​നാ​യിൽ 1936-ലാണ് അദ്ദേഹം ജനിച്ചത്. ആ​റ് ഗോ​ൾ​ഡ് മെ​ഡ​ലു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എംബിബിഎസ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കിയ ഡോ. സാം​ബ​ശി​വ​ൻ വെ​ല്ലൂ​രി​ൽ നി​ന്നാ​ണ് ന്യൂ​റോ സ​ർ​ജ​റി​യി​ൽ എം​എ​സ് നേടിയത്. വേ​ദ പ​ണ്ഡി​ത​നും ആ​ധ്യാ​ത്മി​ക രം​ഗ​ത്തും നിറസാന്നിധ്യാമായിരുന്നു അദ്ദേഹം



Share this News Now:
  • Google+
Like(s): 171