Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

19 May, 2018 01:09:51 PM


വീട്ടമ്മയുടെ ഡ്രൈവിംഗ് പഠനത്തിനിടെ കാര്‍ ഡാമിലേക്ക് മറിഞ്ഞു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കരിങ്കുന്നം സ്വദേശികളാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്



തൊടുപുഴ: മലങ്കര ഡാമിന് സമീപം മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതിക്കായി തയാറാക്കിയ ഗ്രൗണ്ടില്‍ ഡ്രൈവിംഗ് പഠിക്കാനെത്തിയ വീട്ടമ്മയുടെ കാര്‍ ഡാമിലേക്ക് മറിഞ്ഞു. ആളപായം ഒഴിവായത് തലനാരിഴയ്ക്ക്. കരിങ്കുന്നം സ്വദേശികളാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ലൈസന്‍സ് ലഭിച്ചതിന് പിന്നാലെ മകനൊപ്പം ഡ്രൈവിങ് പരിശീലിക്കാനെത്തിയതായിരുന്നു വീട്ടമ്മ. അമ്മയെ കാറിനുള്ളില്‍ ഇരുത്തിയ ശേഷം പരിസരം വീക്ഷിക്കുകയായിരുന്നു മകന്‍. എന്നാല്‍, വാഹനം റിവേഴ്‌സ് ഗിയറിലായിരുന്നെന്ന കാര്യം ഓര്‍ക്കാതെയാണ് മകന്‍ പുറത്തിറങ്ങിയത്. 


ഓട്ടോമാറ്റിക് വാഹനമായതിനാല്‍ ഡ്രൈവിങ് സീറ്റിലിരുന്ന വീട്ടമ്മ ആക്‌സിലറേറ്റര്‍ അമര്‍ത്തുകയും വാഹനം പിന്നിലേക്ക് പോകുകയുമായിരുന്നു. വാഹനം അതിവേഗം പിന്നിലേക്ക് പോകുന്നതുകണ്ട മകന്‍ പിന്നാലെ എത്തി അമ്മയെ വാഹനത്തിനുള്ളില്‍നിന്നു വലിച്ചിറക്കുകയായിരുന്നു. തുടര്‍ന്ന്, കാര്‍ ഡാമിലേക്ക് മറിഞ്ഞ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി . നാട്ടുകാരെത്തി കാര്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. രണ്ട് മാസം മുമ്പ് ഇവിടെ സമാന സംഭവമുണ്ടായതായി നാട്ടുകാര്‍ പറയുന്നു




Share this News Now:
  • Google+
Like(s): 135