19 May, 2018 11:19:12 AM


രാ​ജ​കീ​യ വി​വാ​ഹം ഇന്ന്; ബ്രിട്ടൺ ആഹ്ലാദതിമിർപ്പിൽ

ഹാ​രി രാ​ജ​കു​മാ​ര​ൻ അ​മേ​രി​ക്ക​ൻ ന​ടി മേ​ഗ​ൻ മാ​ർ​ക്കി​ളിന്‍റെ കഴുത്തിൽ മിന്ന് കെട്ടും




ല​ണ്ട​ൻ: ലോ​കം ഉ​റ്റു​നോ​ക്കു​ന്ന ഇം​ഗ്ല​ണ്ടി​ലെ രാ​ജ​കീ​യ വി​വാ​ഹം ശ​നി​യാ​ഴ്ച. ഹാ​രി രാ​ജ​കു​മാ​ര​നും അ​മേ​രി​ക്ക​ൻ ന​ടി മേ​ഗ​ൻ മാ​ർ​ക്കി​ളും ശ​നി​യാ​ഴ്ച വി​ൻ​ഡ്സ​റി​ലെ സെ​ന്‍റ് ജോ​ർ​ജ് ചാ​പ്പ​ലി​ൽ വി​വാ​ഹി​ത​രാ​വും. ബ്രി​ട്ട​ണ്‍ ആ​ഹ്ളാ​ദ തി​മി​ർ​പ്പി​ലാ​ണ്. വി​ൻ​ഡ്സ​ർ കൊ​ട്ടാ​ര പ​രി​സ​ര​ത്തും റോ​ഡു​ക​ളി​ലും ആ​രാ​ധ​ക​രു​ടെ തി​ര​ക്കാ​ണ്. പ​ല​രും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പേ ഇ​വി​ടെ ത​ന്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്. സു​ര​ക്ഷാ പോ​ലീ​സി​നെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

മേ​ഗ​ന്‍റെ പി​താ​വ് തോ​മ​സ് മാ​ർ​ക്കി​ൾ ഹൃ​ദ്രോ​ഗം ക​ല​ശ​ലാ​യ​തി​നേ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യ​തി​നാ​ൽ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്നും മേ​ഗ​ന്‍റെ അ​ച്ഛ​ന്‍റെ സ്ഥാ​ന​ത്തു​നി​ന്ന് കാ​ര്യ​ങ്ങ​ൾ ന​ട​ത്തു​ക ചാ​ൾ​സ് രാ​ജ​കു​മാ​ര​നാ​യി​രി​ക്കു​മെ​ന്നും കൊ​ട്ടാ​ര​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഹാ​രി ഇ​തു​വ​രെ തോ​മ​സ് മാ​ർ​ക്കി​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക​ളു​ടെ സം​വി​ധാ​യ​ക​നാ​യി​രു​ന്ന തോ​മ​സ് മെ​ക്സി​ക്കോ​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.

മേ​ഗ​ന്‍റെ അ​മ്മ ഡോ​റി​യ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ഡോ​റി​യ വെ​ള്ളി​യാ​ഴ്ച ഹാ​രി​യു​ടെ മു​ത്ത​ശ്ശി​യാ​യ എ​ലി​സ​ബ​ത് രാ​ജ്ഞി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ ഭ​ർ​ത്താ​വാ​യ 96 വ​യ​സു​ള്ള ഫി​ലി​പ്പ് രാ​ജ​കു​മാ​ര​ൻ വി​വാ​ഹ​ച്ച​ട​ങ്ങി​നെ​ത്തും. വി​വാ​ഹ​ത്തി​നു ശേ​ഷം ന​വ​ദ​ന്പ​തി​ക​ൾ ന​ഗ​ര​ത്തി​ലൂ​ടെ പ​ര്യ​ട​നം ന​ട​ത്തി ന​ഗ​ര​വാ​സി​ക​ളു​ടെ സ്നേ​ഹാ​ശം​സ​ക​ൾ ഏ​റ്റു​വാ​ങ്ങും.



Share this News Now:
  • Google+
Like(s): 117