19 May, 2018 11:10:40 AM


മാഹിയില്‍ ഷമേജിന്‍റെ കൊലപാതകത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഷാജി, ഷബിന്‍, വിജിന്‍ ചന്ദ്രന്‍ എന്നിവരാണ് അറസ്റ്റിലായത്




ന്യൂമാഹി: മാഹിയില്‍ കൊല്ലപ്പെട്ട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജന്റെ കൊലപാതകത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. എം.എം. ഷാജി, ഷബിന്‍ രഹീന്ദ്രന്‍, വിജിന്‍ ചന്ദ്രന്‍ എന്നിവരെയാണ് പോലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയോടെ വടകരയിലെ ഒരു ലോഡ്ജില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്.


മൂന്ന് പേരെയും ഇപ്പോള്‍ പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. മൂന്നു പേര്‍ക്കും കൊലപാതകത്തില്‍ നേരിട്ടു പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. മാഹി പള്ളൂരില്‍ സിപിഎം പ്രവര്‍ത്തകനായ കണ്ണിപ്പോയില്‍ ബാബുവിന്റെ മരണത്തിന് തൊട്ടുപിന്നാലെയാണ് ഓട്ടോ ഡ്രൈവറും ബിജെപി ബൂത്ത് പ്രസിഡന്റുമായ ഷമേജിന്റെ കൊലപാതകമുണ്ടായത്. ബാബുവിന്റെ കൊലപാതകത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു.



Share this News Now:
  • Google+
Like(s): 152