19 May, 2018 10:55:11 AM


തൃശൂരില്‍ ഫിഷ് ഐ എക്‌സിബിഷന് തുടക്കമായി

പത്രഫോട്ടോഗ്രാഫര്‍മാരുടെ അന്‍പത് ചിത്രങ്ങള്‍ പ്രദര്‍ശനത്തിൽ




തൃശൂർ: വാര്‍ത്തകള്‍ക്ക് തലയെടുപ്പ് നല്‍കിയ ദൃശ്യങ്ങളുമായി തൃശൂരില്‍ ഫിഷ് ഐ എക്‌സിബിഷന് തുടക്കമായി. തൃശൂരിലെ ചാനല്‍ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്ത ദൃശ്യങ്ങളും പത്ര ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ ചിത്രങ്ങളുമാണ് പ്രദര്‍ശനത്തിലുള്ളത്.

കണ്‍മുന്നില്‍ ഉണ്ടായിട്ടും ശ്രദ്ധയില്‍ പെടാതെ പോയ കാഴ്ച്ചകള്‍ കോര്‍ത്തിണക്കിയ വീഡിയോ എക്‌സിബിഷന്‍ മന്ത്രി എസി മൊയ്തീന്‍ തുടക്കം കുറിച്ചു. തൃശൂരിലെ വിവിധ ചാനല്‍ ക്യാമറാമാന്‍മാരുടെ ദൃശ്യങ്ങളാണ് പൊതുജനങ്ങള്‍ക്ക് മുന്നില്‍ എത്തിയത്. കഥയും കാലവും ഒപ്പം വാര്‍ത്തയും ഒരേ സമയം കാണുന്നവരുമായി സംവദിക്കുന്ന ക്യാമറക്കാഴ്ച്ചകള്‍.

ഫോട്ടോ പ്രദര്‍ശനം സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. വിവിധ പത്രങ്ങളിലെ ഫോട്ടോഗ്രാഫര്‍മാരുടെ അന്‍പത് ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ പ്രസ് ക്ലബ് പ്രസിഡന്റ് പ്രഭാത് സെക്രട്ടറി വിനീത എന്നിവര്‍ സംസാരിച്ചു.



Share this News Now:
  • Google+
Like(s): 114