18 May, 2018 08:15:18 PM


ഗവ. ഐടിഐകളില്‍ അപ്രന്‍റീസ് ക്ലര്‍ക്ക് നിയമനം

അപേക്ഷകള്‍ മെയ് 26 വൈകുന്നേരം അഞ്ചിനകം സമര്‍പ്പിക്കണം


കോട്ടയം: ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മധുരവേലി, കുറിച്ചി, മാടപ്പളളി, നെടുങ്കാവ് വയല്‍ എന്നി ഗവ: ഐ.റ്റി.ഐകളിലേക്ക് ഓരോ അപ്രന്‍റീസ് ക്ലാര്‍ക്കുമാരെ നിയമിക്കുന്നതിന് യോഗ്യതയുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ ബിരുദം ഉളളവരും ഡിസിഎ/സിഒപിഎ പാസ്സായവരും മലയാളം  കംമ്പ്യൂട്ടിംഗ് അറിയുന്നവരുമായിരിക്കണം. 

അപേക്ഷകര്‍ ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 26 വൈകുന്നേരം അഞ്ചിനകം കോട്ടയം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. അക്കാദമിക്ക് യോഗ്യതയുടെയും കൂടിക്കാഴ്ചയിലെ മികവിന്‍റെയും കംമ്പ്യൂട്ടര്‍ പരിജ്ഞാനത്തിന്‍റെയും അടിസ്ഥാനത്തില്‍ യോഗ്യരായവരെ തെരഞ്ഞെടുക്കുന്നതാണ്. നിയമനം താത്ക്കാലികവും ഒരു വര്‍ഷത്തേക്ക് ഉളളതു മാത്രമാണ്.

അപ്രന്‍റീസ് ക്ലാര്‍ക്കായി നിയമിക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 10000 രൂപ സ്റ്റൈപ്പന്‍റായി നല്‍കും. അപേക്ഷയെ സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക്, മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകള്‍, ഗവ: ഐ.റ്റി.ഐ. മധുരവേലി, നെടുങ്കാവ് വയല്‍, കുറിച്ചി, മാടപ്പളളി എന്നിവിടങ്ങില്‍ നിന്നും   ലഭിക്കും



Share this News Now:
  • Google+
Like(s): 220