18 May, 2018 08:07:06 PM


ചീ​ഫ് ജ​സ്റ്റീ​സി​നൊ​പ്പം ബെ​ഞ്ച് പങ്കിട്ട് ജസ്റ്റിസ് ചെലമേശ്വര്‍ ക​ള​മൊ​ഴി​ഞ്ഞു

ബാ​ർ അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തില്ല




ദില്ലി: സു​പ്രീം കോ​ട​തി​യി​ലെ ത​ന്‍റെ അ​വ​സാ​ന പ്ര​വൃ​ത്തി​ദി​വ​സം മു​തി​ർ​ന്ന ജ​ഡ്ജി ജ​സ്റ്റീ​സ് ജെ. ​ചെ​ല​മേ​ശ്വ​ർ ചീ​ഫ് ജ​സ്റ്റീ​സി​നോ​ടൊ​പ്പം ബെ​ഞ്ചി​ലി​രു​ന്നു. ഈ ​മാ​സം 22നാ​ണ് സു​പ്രീം​കോ​ട​തി​യി​ൽ ജ​ഡ്ജി​മാ​രി​ൽ ര​ണ്ടാ​മ​നാ​യ ജ​സ്റ്റീ​സ് ചെ​ല​മേ​ശ്വ​ർ വി​ര​മി​ക്കു​ന്ന​തെ​ങ്കി​ലും, വെ​ള്ളി​യാ​ഴ്ച മു​ത​ൽ സു​പ്രീം കോ​ട​തി വേ​ന​ല​വ​ധി​യി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തി​നാ​ൽ അ​വ​സാ​ന പ്ര​വൃ​ത്തി​ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്ച ചെ​ല​മേ​ശ്വ​ർ ചീ​ഫ് ജ​സ്റ്റീ​സി​നോ​ടൊ​പ്പം ബെ​ഞ്ച് പ​ങ്കി​ടു​ക​യാ​യി​രു​ന്നു.

ഇ​രു​വ​ർ​ക്കു​മൊ​പ്പം ജ​സ്റ്റീ​സ് ഡി.​വൈ.​ച​ന്ദ്ര​ചൂ​ഡും ബെ​ഞ്ചി​ലു​ണ്ടാ​യി​രു​ന്നു. 11.45ന് ​ബെ​ഞ്ച് ചേ​ർ​ന്ന​തി​നു പി​ന്നാ​ലെ കോ​ട​തി മു​റി​യി​ൽ എ​ത്തി​യി​രു​ന്ന മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ ജ​സ്റ്റീ​സ് ചെ​ല​മേ​ശ്വ​റി​നെ പ്ര​ശം​സി​ച്ചു സം​സാ​രി​ച്ചു. മ​റ്റ് ചി​ല അ​ഭി​ഭാ​ഷ​ക​രും സം​സാ​രി​ച്ചു ക​ഴി​ഞ്ഞ​തോ​ടെ കൈ​കൂ​പ്പി ന​ന്ദി​പ​റ​ഞ്ഞ് ജ​സ്റ്റീ​സ് ചെ​ല​മേ​ശ്വ​ർ കോ​ട​തി മു​റി വി​ട്ടു. വി​ര​മി​ക്കു​ന്ന ദി​വ​സം ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ബെ​ഞ്ചി​ൽ ഇ​രി​ക്കു​ന്ന പ​തി​വും അ​ദ്ദേ​ഹം ഉ​പേ​ക്ഷി​ക്കു​മെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഇ​തു ത​ള്ളി​ക്ക​ള​ഞ്ഞാ​ണ് ജ​സ്റ്റീ​സ് ചെ​ല​മേ​ശ്വ​ർ ദീ​പ​ക് മി​ശ്ര​യു​ടെ ബെ​ഞ്ചി​ലി​രു​ന്ന​ത്. സു​പ്രീം​കോ​ട​തി ബാ​ർ അ​സോ​സി​യേ​ഷ​ൻ പ​തി​വ​നു​സ​രി​ച്ചു ന​ട​ത്താ​റു​ള്ള യാ​ത്ര​യ​യ​പ്പു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്നു ജ​സ്റ്റീ​സ് ചെ​ല​മേ​ശ്വ​ർ നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 

സു​പ്രീം​കോ​ട​തി​യി​ലെ വി​ര​മി​ക്കു​ന്ന ജ​ഡ്ജി​മാ​ർ അ​വ​സാ​ന പ്ര​വൃ​ത്തി ദി​വ​സം ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ബെ​ഞ്ചി​ലി​രി​ക്കു​ന്ന​തു കീ​ഴ് വ​ഴ​ക്ക​മാ​ണ്. സു​പ്രീം​കോ​ട​തി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ചീ​ഫ് ജ​സ്റ്റീ​സ് തീ​രു​മാ​നി​ക്കു​ന്ന​തി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് പ​ര​സ്യ​മാ​യി നാ​ലു മു​തി​ർ​ന്ന ജ​ഡ്ജി​മാ​ർ പ​ത്ര​സ​മ്മേ​ള​നം വി​ളി​ച്ച​ത് ജ​സ്റ്റീ​സ് ചെ​ല​മേ​ശ്വ​റി​ന്‍റെ വ​സ​തി​യി​ലാ​യി​രു​ന്നു. ഉ​ത്ത​രാ​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫി​ന്‍റെ നി​യ​മ​നം അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ലും ജ​സ്റ്റീ​സ് ചെ​ല​മേ​ശ്വ​ർ ഉ​റ​ച്ച നി​ല​പാ​ടെ​ടു​ത്തി​രു​ന്നു



Share this News Now:
  • Google+
Like(s): 94