18 May, 2018 07:56:37 PM


സൗദിയില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു

കൊല്ലം സ്വദേശി മുഹമ്മദ് ഹനീഫ, മകന്‍ സൈനുദ്ദീന്‍, ചങ്ങരംകുളം സ്വദേശി സഹീര്‍ എന്നിവരാണ് മരിച്ചത്


അപകടത്തില്‍ മരിച്ച ഹനീഫ  സൈനുദ്ദീന്‍, സൈനുദ്ദീന്‍ നാജി, സഹീര്‍ കോട്ടിരിഞ്ഞാലി


റിയാദ്: വ്യാഴാഴ്ച  പുലര്‍ച്ചെ സൗദിയിലെ രണ്ട് സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ മൂന്നു മലയാളികളുള്‍പ്പെടെ ഏഴു പേര്‍ മരിച്ചു. കൊല്ലം റോഡുവിള സ്വദേശികളായ പാരവിള പുത്തന്‍ വീട്ടില്‍ മുഹമ്മദ് ഹനീഫ സൈനുദ്ദീന്‍ (58), മകന്‍ സൈനുദ്ദീന്‍ നാജി (23), ചങ്ങരംകുളം കോക്കൂര്‍ സ്വദേശി സഹീര്‍ കോട്ടിരിഞ്ഞാലി (42) എന്നിവരാണ് മരിച്ച മലയാളികള്‍.


റിയാദില്‍നിന്ന് 250 കിലോമീറ്റര്‍ അകലെ സാദിഖില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിലാണ് റോഡുവിള സ്വദേശികളായ മുഹമ്മദ് ഹനീഫ സൈനുദ്ദീനും മകന്‍ സൈനുദ്ദീന്‍ നാജിയും മരിച്ചത്. രണ്ടാമത്തെ വാഹനാപകടം ജിദ്ദ ലൈത്ത് റോഡ് ചെക്ക് പോസ്റ്റിന് സമീപത്തായിരുന്നു. ഇവിടെ നിര്‍ത്തിയിട്ട ട്രെയിലറിനു പിന്നില്‍ ഡയന ഇടിച്ചുണ്ടായ അപകടത്തിലാണ് കോക്കൂര്‍ സ്വദേശി സഹീര്‍ കോട്ടിരിഞ്ഞാലി മരിച്ചത്



Share this News Now:
  • Google+
Like(s): 70