Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

18 May, 2018 07:48:54 PM


ഓണത്തിന് ഒരു മുറം പച്ചക്കറി; 3.40 ലക്ഷം വിത്ത് പായ്ക്കറ്റുകള്‍ സൗജന്യമായി വിതരണം നല്‍കും

വിതരണ ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട് കാഞ്ഞങ്ങാട്



കാസര്‍ഗോഡ്: സംസ്ഥാന സര്‍ക്കാറിന്‍റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍  3.40 ലക്ഷം പച്ചക്കറി വിത്ത് പായക്കറ്റുകള്‍ വിതരണം ചെയ്യും. കാഞ്ഞങ്ങാട് അലാമിപള്ളിയില്‍ ശനിയാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന ജില്ലാതല ആഘോഷപരിപാടിയുടെ ഉദ്ഘാടന ചടങ്ങിലാണ് വിത്ത് വിതരണം നടത്തുന്നത്.  ഓണത്തിന് എല്ലാ വീട്ടിലും വിഷരഹിത പച്ചക്കറിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി വകുപ്പ് ഈ പദ്ധതി നടപ്പിലാക്കുന്നത്.  ജില്ലയിലെ  മുഴുവന്‍  സ്‌കൂള്‍ കുട്ടികള്‍ക്കും അവരുടെ വീട്ടുവളപ്പില്‍ കൃഷി ചെയ്യുന്നതിനായി ഒരു ലക്ഷത്തി എണ്‍പതിനായിരം പച്ചക്കറി വിത്ത് പായ്ക്കറ്റുകള്‍ ജൂണ്‍ അഞ്ച്  പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്യും.  കൂടാതെ  ഒന്നരലക്ഷം കര്‍ഷകര്‍ക്കും, 10000 കിറ്റ്  സന്നദ്ധ സംഘടനകള്‍ക്കുമായി  ജൂണ്‍ 10 നകം വിതരണം ചെയ്യും.   



Share this News Now:
  • Google+
Like(s): 50