18 May, 2018 06:49:01 PM


ചീ​ഫ് സെ​ക്ര​ട്ട​റി​ക്കു മ​ർ​ദ​നം: കേ​ജ​രി​വാ​ളി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു

ഫെ​ബ്രു​വ​രി 19-നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം




ദില്ലി: ചീ​ഫ് സെ​ക്ര​ട്ട​റി അ​ൻ​ഷു പ്ര​കാ​ശി​നെ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ദില്ലി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ ദില്ലി പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. കേ​ജ​രി​വാ​ളി​ന്‍റെ വ​സ​തി​യി​ലെ​ത്തി​യാ​ണ് പോ​ലീ​സ് അ​ദ്ദേ​ഹ​ത്തെ ചോ​ദ്യം ചെ​യ്ത​ത്. അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​റു​ടെ സം​ഘ​ത്തി​ൽ അ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​മു​ണ്ടാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ൽ വീ​ഡി​യോ​യി​ൽ ചി​ത്രീ​ക​രി​ക്ക​ണ​മെ​ന്നും വീ​ഡി​യോ​യു​ടെ ഒ​രു പ​ക​ർ​പ്പ് ത​നി​ക്കു ന​ൽ​ക​ണ​മെ​ന്നും കേ​ജ​രി​വാ​ൾ പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ വീ​ഡി​യോ ചി​ത്രീ​ക​ര​ണം പോ​ലീ​സ് അം​ഗീ​ക​രി​ച്ചെ​ങ്കി​ലും പ​ക​ർ​പ്പ് ന​ൽ​കു​ന്ന​തി​നോ​ട് പോ​ലീ​സ് നേ​തൃ​ത്വം ഇ​തേ​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. 

ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 19-നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ന​ധി​കൃ​ത കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ത​ന്നെ ആ​പ് എം​എ​ൽ​എ​മാ​ർ മ​ർ​ദ്ദി​ച്ചു​വെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി അ​ൻ​ഷു പ്ര​കാ​ശ് ആ​രോ​പി​ക്കു​ക​യാ​യി​രു​ന്നു. വി​ഷ​യ​ത്തി​ൽ അ​ദ്ദേ​ഹം ല​ഫ്. ഗ​വ​ർ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. എ​എ​പി എം​എ​ൽ​എ​മാ​രി​ൽ ചി​ല​ർ കോ​ള​റി​ന് കു​ത്തി​പ്പി​ടി​ക്കു​ക​യും മോ​ശ​മാ​യ ഭാ​ഷ​യി​ൽ സം​സാ​രി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് അ​ൻ​ഷു പ്ര​കാ​ശ് ആ​രോ​പി​ച്ച​ത്. ഈ ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ പേ​രി​ലാ​ണ് കേ​ജ​രി​വാ​ളി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​ത്.


Share this News Now:
  • Google+
Like(s): 61