18 May, 2018 04:49:47 PM


കോഴിക്കോട് കൊടുവള്ളിയിലെ ജ്വല്ലറിയിൽ നിന്നും മൂന്നു കിലോ സ്വർണ്ണം കവര്‍ന്നു

മോഷ്ടാക്കൾ അകത്ത് കടന്നത് കടയുടെ പിൻഭാഗം കുത്തിത്തുരന്ന്



കോഴിക്കോട് : കൊടുവള്ളിയിലെ ജ്വല്ലറിയിൽ കവർച്ച. മൂന്നു കിലോ സ്വർണ്ണം മോഷണം പോയി. ടൗണിലെ കെട്ടിടത്തിൽ ഒറ്റമുറിയില്‍ പ്രവര്‍ത്തിക്കുന്ന സിൽസില ജ്വല്ലറിയിലാണ് മോഷണം നടന്നത്. കടയുടെ പിൻഭാഗം കുത്തിത്തുരന്ന മോഷ്ടാക്കൾ പിന്നീടു സീലിംഗ് പൊളിച്ചാണു കടയ്ക്കുള്ളിലെത്തിയതെന്നു പൊലീസ് പറഞ്ഞു. അന്വേഷണം തുടങ്ങി.



Share this News Now:
  • Google+
Like(s): 118