Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

18 May, 2018 01:53:40 PM


മാര്‍ക്സിസ്റ്റ് പാര്‍ട്ടി കൊലപാതകികളുടെ പ്രസ്ഥാനമായി മാറിയെന്ന് കുമ്മനം

ബിജെപി പ്രവര്‍ത്തകനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്



സ്വന്തം ലേഖകന്‍ 


വടക്കഞ്ചേരി: മാര്‍ക്സിസ്റ്റ് പാര്‍ട്ടി കൊലപാതകികളുടെ പ്രസ്ഥാനമായി മാറിയെന്ന് കുമ്മനം രാജശേഖരന്‍. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങങ്ങളും അക്രമങ്ങളും വര്‍ദ്ധിച്ചു. പല കേസുകളിലും പ്രതി സ്ഥാനത്ത് നില്‍ക്കുന്നത് സിപിഎം ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി ആലത്തൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഷിബുവിനെ വെട്ടി പരിക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലേയ്ക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കുമ്മനം രാജശേഖരന്‍.



സിപിഎമ്മിന്‍റെ അക്രമങ്ങള്‍ക്ക് ഇരയാകുന്നവരില്‍ ബിജെപിയും മുസ്ലീം ലീഗും കോണ്‍ഗ്രസുമെല്ലാം ഉണ്ട്. മാര്‍ക്സിസ്റ്റ്പാര്‍ട്ടി നിലകൊള്ളുന്നത് ആര്‍ക്ക്  വേണ്ടിയാണ്? പാവപ്പെട്ട കര്‍ഷക തൊഴിലാളികള്‍ ചോരയും നീരും കൊടുത്തു വളര്‍ത്തിയെടുത്ത പാര്‍ട്ടി ഇന്ന് കായല്‍ രാജക്കന്മാര്‍ക്കും കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്കും വേണ്ടിയാണ് നിലകൊള്ളുന്നത്. തൊഴിലാളികള്‍  ജീവന്‍ കൊടുത്തു വളര്‍ത്തിയ പ്രസ്ഥാനം ഇന്ന് കൊലപാതകികളുടെ വിഹാര കേന്ദമായി മാറിയിരിക്കുന്നതായി അദ്ദേഹം ചൂണ്ടികാട്ടി. 


ദേശീയപാതയില്‍ വടക്കഞ്ചേരി പന്നിയങ്കര ടോള്‍ പ്ലാസയ്ക്കു സമീപത്തുനിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് പോലീസ് സ്റ്റേഷന് സമീപത്തെത്തിയപ്പോള്‍ വഴിയില്‍ തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തള്ളി മാറ്റി അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത് ചെറിയ സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി.



Share this News Now:
  • Google+
Like(s): 84