17 May, 2018 09:13:20 PM


അ​തി​വേ​ഗ ട്രെ​യി​ൻ 25 സെ​ക്ക​ന്‍റ് മു​മ്പേ പു​റ​പ്പെ​ട്ടു; ക്ഷ​മാ​പ​ണവുമായി ക​മ്പ​നി​

ജ​പ്പാ​നി​ലെ നൊ​ട്ടോ​ഗോ​വ സ്റ്റേ​ഷ​നി​ലാണ് സംഭവം




ടോ​ക്കി​യോ: അ​തി​വേ​ഗ ട്രെ​യി​ൻ അ​റി​യി​ച്ചി​രു​ന്ന സ​മ​യ​ത്തി​നു മു​മ്പേ പു​റ​പ്പെ​ട്ടു. പി​ന്നാ​ലെ ഡ്രൈ​വ​റു​ടെ പി​ഴ​വി​നു ട്രെ​യി​ൻ ക​മ്പ​നി മാ​പ്പു​ പ​റ​ഞ്ഞു. ജ​പ്പാ​നി​ലാ​ണു സം​ഭ​വം. നൊ​ട്ടോ​ഗോ​വ സ്റ്റേ​ഷ​നി​ൽ​നി​ന്നു പു​റ​പ്പെ​ടേ​ണ്ട ട്രെ​യി​നാ​ണ് നേ​ര​ത്തെ സ്റ്റേ​ഷ​നി​ൽ​ നി​ന്നു പു​റ​പ്പെ​ട്ട​ത്. രാ​വി​ലെ 7.12ന് ​സ്റ്റേ​ഷ​നി​ൽ​നി​ന്നു പോ​കേ​ണ്ട ട്രെ​യി​നി​ന്‍റെ വാ​തി​ലു​ക​ൾ ഡ്രൈ​വ​ർ 7.11ന് ​അ​ട​ച്ചു. 25 സെ​ക്ക​ൻ​ഡ് നേ​ര​ത്തെ, 7.11.35ന് ​ട്രെ​യി​ൻ സ്റ്റേ​ഷ​നി​ൽ​ നി​ന്നു പു​റ​പ്പെ​ട്ടു. ഈ ​സ​മ​യം, പ്ലാ​റ്റ്ഫോ​മി​ൽ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല.

എ​ന്നാ​ൽ ഈ 25 ​സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ ട്രെ​യി​ൻ ന​ഷ്ട​മാ​യ ഒ​രാ​ൾ പ​രാ​തി​യു​മാ​യി അ​ധി​കൃ​ത​രെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ് വി​ഷ​യം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. പ​രാ​തി സ്വീ​ക​രി​ച്ച അ​ധി​കൃ​ത​ർ ഇ​ത് ഗൗ​ര​വ​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്ത​തോ​ടെ ട്രെ​യി​ൻ ക​മ്പ​നി മാ​പ്പു പ​റ​ഞ്ഞ് ത​ല​യൂ​രു​ക​യാ​യി​രു​ന്നു. ഭാ​വി​യി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും വെ​സ്റ്റ് ജ​പ്പാ​ൻ റെ​യി​ൽ​വേ കമ്പ​നി പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ന​വം​ബ​റി​ലും ജ​പ്പാ​നി​ൽ ട്രെ​യി​ൻ സ​മ​യ​ത്തി​നു മു​മ്പേ പു​റ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ക​മ്പ​നി മാ​പ്പു പ​റ​ഞ്ഞു രം​ഗ​ത്തെ​ത്തി​യി​രു​ന്നു. 20 സെ​ക്ക​ൻ​ഡ് നേ​ര​ത്തെ​യാ​ണ് ട്രെ​യി​ൻ അ​ന്നു പു​റ​പ്പെ​ട്ട​ത്.


Share this News Now:
  • Google+
Like(s): 11