17 May, 2018 08:43:25 PM


യെ​ദി​യൂ​ര​പ്പ സു​ര​ക്ഷ പി​ൻ​വ​ലി​ച്ചു; ക​ർ​ണാ​ട​ക എം​എ​ൽ​എ​മാ​ർ കേരളത്തിലേക്ക്

എം​എ​ൽ​എ​മാ​രെ രാ​ത്രി​യോ​ടെ കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​നാ​ണു നീ​ക്കം




ബം​ഗ​ളു​രു: ബി​ജെ​പി​യു​ടെ കു​തി​ര​ക്ക​ച്ച​വ​ടം ഭ​യ​ന്ന് റി​സോ​ർ​ട്ടി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ജെ​ഡി​എ​സ്-​കോ​ണ്‍​ഗ്ര​സ് എം​എ​ൽഎ​മാ​രെ കേ​ര​ള​ത്തി​ലെ​ത്തി​ക്കു​മെ​ന്നു സൂ​ച​ന. കൊ​ച്ചി, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​വി​ടെ​യെ​ങ്കി​ലും എം​എ​ൽ​എ​മാ​രെ എ​ത്തി​ക്കു​മെ​ന്നാ​ണു സൂ​ച​ന. എം​എ​ൽ​എ​മാ​രെ രാ​ത്രി​യോ​ടെ കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​നാ​ണു നീ​ക്കം ന​ട​ക്കു​ന്ന​ത്. 

അ​തേ​സ​മ​യം, ഹൈ​ദ​രാ​ബാ​ദ്, പ​ഞ്ചാ​ബ്, വി​ശാ​ഖ​പ​ട്ട​ണം എ​ന്നീ സ്ഥ​ല​ങ്ങ​ളും എം​എ​ൽ​എ​മാ​രെ സു​ര​ക്ഷി​ത​മാ​യി പാ​ർ​പ്പി​ക്കാ​ൻ പാ​ർ​ട്ടി നേ​തൃ​ത്വ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. എം​എ​ൽ​എ​മാ​രെ മാ​റ്റു​ന്ന​തി​നാ​യി ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ൾ സ​ജ്ജ​മാ​ണ്. സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​രെ താ​മ​സി​പ്പി​ച്ചി​ട്ടു​ള്ള റി​സോ​ർ​ട്ടി​ന്‍റെ സു​ര​ക്ഷ യെ​ദി​യൂ​ര​പ്പ സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ചി​രു​ന്നു. റി​സോ​ർ​ട്ടി​നു​മു​ന്നി​ൽ കാ​വ​ൽ നി​ൽ​ക്കു​ന്ന പോ​ലീ​സു​കാ​രെ തി​രി​ച്ചു​വി​ളി​ക്കാ​ൻ യെ​ദി​യൂ​ര​പ്പ പോ​ലീ​സി​നു നി​ർ​ദേ​ശം ന​ൽ​കി. 

കോ​ണ്‍​ഗ്ര​സ്, ജെ​ഡി​എ​സ് സ​ഖ്യ​ത്തി​ന് 117 പേ​രു​ടെ പി​ന്തു​ണ​യാ​ണു​ള്ള​ത്. സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ 112 സീ​റ്റി​ന്‍റെ കേ​വ​ല ഭൂ​രി​പ​ക്ഷം വേ​ണം. 104 സീ​റ്റാ​ണ് ബി​ജെ​പി​ക്കു​ള്ള​ത്. അ​തേ​സ​മ​യം, കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​രി​ൽ ര​ണ്ടു പേ​ർ ബി​ജെ​പി ക്യാ​ന്പി​ലെ​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്



Share this News Now:
  • Google+
Like(s): 56