Breaking News
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

17 May, 2018 05:27:13 PM


സാഗർ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തെ ബാധിക്കില്ല; മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണം

ഏദന്‍ കടലിടുക്കില്‍ രൂപപ്പെട്ട ന്യൂനമർദം നീങ്ങുന്നത് തെക്ക് പടിഞ്ഞാറന്‍ ദിശയില്‍




തിരുവനന്തപുരം: യമനില്‍ ഏദന്‍ കടലിടുക്കില്‍ ഇന്നല വൈകിട്ട് രൂപപ്പെട്ട ന്യൂനമർദം ഇന്ത്യൻ തീരത്തേക്ക് നീങ്ങുന്നുവെന്ന വാര്‍ത്തകള്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം നിഷേധിച്ചു. ശക്തി പ്രാപിക്കുന്ന ന്യൂനമര്‍ദ്ദം തെക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങി രൂപം കൊള്ളുന്ന സാഗർ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തെ ബാധിക്കില്ല.

അടുത്ത 12 മണിക്കൂറിൽ ശക്തി പ്രാപിക്കുന്ന സാഗർ ചുഴലിക്കാറ്റ് പടിഞ്ഞാറ് ദിശയിലേക്കും തെക്ക് പടിഞ്ഞാറന്‍ ദിശയിലേക്കും നീങ്ങുമെന്നാണ് അറിയിപ്പ്. എന്നാല്‍ ചുഴലിക്കാറ്റിന് സാധ്യതയുള്ള ഭാഗങ്ങളിലേക്ക് പോകാതെ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 



എന്നാല്‍ ഗള്‍ഫ് തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദം സാഗർ ചുഴലിക്കാറ്റായി മാറി ഇന്ത്യന്‍ തീരത്തേക്ക് നീങ്ങിയെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെതായി ചില മാധ്യമങ്ങളില്‍ വന്ന അറിയിപ്പ് തെറ്റാണെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 



Share this News Now:
  • Google+
Like(s): 147