17 May, 2018 12:47:02 PM


വാഗ്ദാനം നിറവേറ്റി യെദിയൂരപ്പ; കാർഷിക വായ്പകൾ എഴുതി തള്ളി

അധികാരത്തിലേറി ആദ്യ കാബിനറ്റിൽ തന്നെ തീരുമാനം




ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നൽകിയ വാഗ്ദാനം നിറവേറ്റി ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ. ഒരു ലക്ഷം രൂപ വരെയുളള കാർഷിക വായ്പകൾ എഴുതി തള്ളി. മുഖ്യമന്ത്രിയായി അധികാരത്തിലേറി ആദ്യ കാബിനറ്റിൽ തന്നെയാണ് തീരുമാനം. 

രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ വ്യാഴാഴ്ച രാവിലെയാണ് ബി.എസ്. യെദിയൂരപ്പ കർണാടകയുടെ 23-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. രാജ്​ഭവനിൽ ഗവർണർ വാജുഭായ്​ വാല സത്യവാചകം ചൊല്ലിക്കൊടുത്തു.15 ദിവസത്തിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ യെദിയൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ക​ർ​ണാ​ട​ക​യി​ൽ ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തു ത​ട​യാ​നാ​വി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി അറിയിച്ചിരുന്നു. വ്യാഴാഴ്ച പുലർച്ചെ ര​ണ്ടു മ​ണി​ക്കൂ​ർ പി​ന്നി​ട്ട മാ​ര​ത്തോ​ണ്‍ വാ​ദ​ത്തി​നു ശേ​ഷ​മാ​ണ് പ​ര​മോ​ന്ന​ത കോ​ട​തി വാ​ക്കാ​ൽ പ​രാ​മ​ർ​ശി​ച്ച​ത്



Share this News Now:
  • Google+
Like(s): 82