17 May, 2018 12:42:10 PM


വിമാനം തകര്‍ന്നു വീണ് ചലച്ചിത്രതാരം അജയ് ദേവ്ഗണ്‍ മരിച്ചുവെന്ന് വാര്‍ത്തകള്‍

വാര്‍ത്തകള്‍ വ്യാജമെന്ന് പോലീസ്



മുംബൈ: മഹാഹാബലേശ്വറില്‍ വിമാനം തകര്‍ന്നു വീണ് പ്രശസ്ത ചലച്ചിത്രതാരം അജയ് ദേവ്ഗണ്‍ മരിച്ചുവെന്ന് വാര്‍ത്തകള്‍.  വാട്സ്ആപ്പിലും മറ്റ് സോഷ്യല്‍മീഡിയകളിലും വാര്‍ത്ത പരന്നതോടെ അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന വിശദീകരണവുമായി പോലീസ് രംഗത്തെത്തി. 

മുംബൈയിലെ വീട്ടിലും പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനിലുമായി  തിരക്കുപിടിച്ച് ഓട്ടത്തിലാണ് അജയ് ദേവ്ഗണ്‍. ഇതിനിടയിലാണ് താരം സഞ്ചരിച്ച  വിമാനം തകര്‍ന്നു വീണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. അജയ് ദേവ്ഗണ്‍ സഞ്ചരിച്ച വിമാനം അപകടത്തില്‍പ്പെട്ടാല്‍ തങ്ങള്‍ ഉറപ്പായും അറിയുമായിരുന്നുവെന്നും അത്തരമൊരു അപകടം ഉണ്ടായിട്ടില്ലെന്നും മഹാബലോശ്വര്‍ പൊലീസ് വ്യക്തമാക്കി. 



Share this News Now:
  • Google+
Like(s): 387