Breaking News
മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു... മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അജിത് വദേക്കർ അന്തരിച്ചു... സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

17 May, 2018 12:25:12 PM


ലിംഗായത്ത് എംഎല്‍എമാരെ റാഞ്ചാന്‍ ലക്ഷ്യമിട്ട് ബിജെപി

രണ്ട് കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ ബിജെപി ക്യാമ്പിലെത്തിബംഗളൂരു: യെദ്യൂരിയപ്പയുടെ സത്യപ്രതിജ്ഞ ചടങ്ങിന് സുപ്രീംകോടതി തടസ്സം നിന്നില്ലെങ്കിലും എത്രയും പെട്ടെന്ന് നിയമസഭയില്‍ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള നീക്കങ്ങളിലാണ് ബിജെപി. തങ്ങളുടെ എംഎല്‍എമാരെ ബിജെപി റാഞ്ചുന്നത് തടയാന്‍ കോണ്‍ഗ്രസും ജെഡിഎസും പ്രതിരോധം തീര്‍ത്തിട്ടുണ്ടെങ്കിലും ഇരുപാര്‍ട്ടികളിലേയും ലിംഗായത്ത് സമുദായക്കാരായ എംഎല്‍എമാരെ തങ്ങളുടെ ക്യംപിലെത്തിക്കാനുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 


കോണ്‍ഗ്രസിലും ജെഡിഎസിലുമായി ഒരു ഡസനിലേറെ ലിംഗായത്ത് എംഎല്‍എമാരാണുള്ളത്. ഇവരില്‍ ഭൂരിപക്ഷവും സമുദായത്തിലെ ഏറ്റവും ഉന്നത നേതാവായ യെദ്യൂരിയപ്പയെ മുഖ്യമന്ത്രിയായി അംഗീകരിക്കുമെന്നാണ് ബിജെപി നേതാക്കളുടെ പ്രതീക്ഷ. ലിംഗായത്ത് സമുദായത്തിന് സിദ്ധരാമയ്യ സര്‍ക്കാര്‍ മതപദവി നല്‍കിയിരുന്നുവെങ്കിലും പതിവ് പോലെ ഇക്കുറിയും അവരുടെ വോട്ടുകള്‍ ബിജെപിയിലേക്കാണ് എത്തിയത്. 


വൊക്കലിംഗ സമുദായത്തില്‍ ഉള്‍പ്പെട്ട കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കുന്നതിനെ കോണ്‍ഗ്രസില്‍ എംഎല്‍എമാര്‍ അംഗീകരിക്കില്ലെന്ന് ബിജെപി കണക്കുകൂട്ടുന്നു. ഇവരെ കൂടാതെ സഭയില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുന്ന പക്ഷം മൂന്നോ നാലോ എംഎല്‍എമാരെ കൂടി ഒപ്പം നിര്‍ത്താന്‍ ബിജെപി ലക്ഷ്യമിടുന്നുണ്ട്. ഇതിനുള്ള നീക്കങ്ങളും അണിയറയില്‍ സജീവമാണെന്നാണ് സൂചന. 


അതേസമയം, 78 കോണ്‍ഗ്രസ് എംഎൽഎമാരിൽ രണ്ടു പേർ ബിജെപി ക്യാമ്പിലെത്തിയതായാണ് റിപ്പോർട്ട്. വിജയനഗർ എംഎൽഎ ആനന്ദ് സിംഗും മസ്കി എംഎൽഎ പ്രതാപ്ഗൗഡ പാട്ടീലുമാണ് ബിജെപിയിൽ എത്തിയതെന്നാണ് വിവരം. ആനന്ദ് സിംഗിനെ കേന്ദ്രസർക്കാർ എൻഫോഴ്സ്മെന്‍റിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായി ജെഡിഎസ് നേതാവ് കുമാരസ്വാമി പറഞ്ഞു. പ്രതാപ്ഗൗഡ പാട്ടീൽ ഈഗൾട്ടൻ റിസോർട്ടിൽനിന്നും വ്യാഴാഴ്ച രാവിലെ മുങ്ങിയതായാണ് വിവരം.
Share this News Now:
  • Google+
Like(s): 118