Breaking News
മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു... മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അജിത് വദേക്കർ അന്തരിച്ചു... സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

17 May, 2018 11:47:17 AM


'മതില്‍ ചാടിയ' എം.എല്‍.എ തിരിച്ചു ചാടി; കര്‍ണാടകയില്‍ ബിജെപിയ്ക്ക് തിരിച്ചടി

ബിജെപിക്കൊപ്പം നിന്ന കെപിജെപി എംഎൽഎ കോണ്‍ഗ്രസ് ക്യാമ്പിലെത്തി




ബംഗളൂരു: കർണാടകയിൽ അധികാരത്തിലെത്തിയ ബിജെപിയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള നീക്കത്തിന് തിരിച്ചടി. കെപിജെപി എംഎൽഎ ആർ. ശങ്കർ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം രാവിലെ സർക്കാർ രൂപീകരിക്കാനുള്ള പിന്തുണ അറിയിച്ച് ശങ്കർ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി യെദിയൂരപ്പയെ വീട്ടിലെത്തി കണ്ടിരുന്നു.

എന്നാൽ വൈകുന്നേരം അദ്ദേഹം മലക്കം മറിഞ്ഞ് കോണ്‍ഗ്രസിന് പിന്തുണ അറിയിക്കുകയായിരുന്നു. ഇതോടെ കോൺഗ്രസ്, ജെഡി-എസ് സഖ്യത്തിന് 117 പേരുടെ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 112 സീറ്റിന്‍റെ കേവല ഭൂരിപക്ഷം വേണമെങ്കിലും 104 സീറ്റാണ് ബിജെപിക്ക് ലഭിച്ചിരുന്നത്



Share this News Now:
  • Google+
Like(s): 208