17 May, 2018 12:45:10 AM


കര്‍ണാടക: കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യം സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെ സമീപിച്ചു

യെ​ദി​യൂ​ര​പ്പ​യെ മു​ഖ്യ​മ​ന്ത്രി​യാ​വാ​ൻ ക്ഷ​ണി​ച്ചത് നിയമലംഘനം




ബം​ഗ​ളൂ​രു: സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ബി​ജെ​പി​യെ ക്ഷ​ണി​ച്ച കര്‍ണാടക ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യ് വാ​ല​യു​ടെ നടപടിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസും ജെഡിഎസും സംയുക്തമായി സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് ഹര്‍ജി സമര്‍പ്പിച്ചു. സു​പ്രീം കോ​ട​തി ര​ജി​സ്ട്രാ​ർ വ​ഴിയാണ് ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്കു കോ​ണ്‍​ഗ്ര​സ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ചത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് യെ​ദി​യൂ​ര​പ്പ അ​ധി​കാ​ര​മേ​ൽ​ക്കും എ​ന്ന​തി​നാ​ൽ ഇ​തി​നു മു​മ്പാ​യി ഹ​ർ​ജി പ​രി​ഗ​ണി​പ്പി​ക്കാ​നാ​ണു ശ്ര​മി​ക്കു​ന്ന​ത്.  

ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡയും കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്‍റ് ഡോ.ജി.പരമേശ്വരനും ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് അപേക്ഷിച്ചിട്ടുണ്ട്. മു​തി​ർ​ന്ന നേ​താ​വും എം​പി​യു​മാ​യ മ​നു അ​ഭി​ഷേ​ക് സിം​ഗ്വി​യാ​ണ് കോ​ണ്‍​ഗ്ര​സി​നു വേ​ണ്ടി ചീ​ഫ് ജ​സ്റ്റീ​സി​നു മു​ന്നി​ൽ പ​രാ​തി ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. അര്‍ദ്ധരാത്രി ഫയലില്‍ സ്വീകരിക്കുന്ന ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസിന്‍റെ ബഞ്ച് വാദം കേള്‍ക്കുമെന്നാണ് അറിയുന്നത്.

യെ​ദി​യൂ​ര​പ്പ​യെ മു​ഖ്യ​മ​ന്ത്രി​യാ​വാ​ൻ ക്ഷ​ണി​ച്ച ഗവര്‍ണറുടെ നടപടി നിയമലംഘനമാണെന്ന് കോണ്‍ഗ്രസ് നേതാക്കളായ പി.ചിദംബരം, രണ്‍ദീപ് സിംഗ് സുര്‍ജേവാല എന്നിവര്‍ ചൂണ്ടികാട്ടി. ഭൂ​രി​പ​ക്ഷം കോ​ൺ​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ഖ്യ​ത്തി​നാ​ണ്. കു​മാ​ര​സ്വാ​മി​യെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ക്ഷ​ണി​ക്കാ​തെ ഗ​വ​ർ​ണ​ർ​ക്കു മ​റ്റു വ​ഴി​യി​ല്ല. ഗ​വ​ർ​ണ​ർ ബി​ജെ​പി​യോ​ട് പ​ക്ഷ​പാ​തം കാ​ണി​ക്കു​ക​യാ​ണെ​ന്നും അവര്‍ പ​റ​ഞ്ഞു. 



Share this News Now:
  • Google+
Like(s): 132