Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

17 May, 2018 12:29:14 AM


ഐ​പി​എ​ൽ: പ​ഞ്ചാ​ബ് മൂ​ന്നു റ​ൺ​സി​നു മും​ബൈയോട് പ​രാ​ജ​യ​പ്പെ​ട്ടു

മും​ബൈയുടെ 187 റ​ൺ​സിനു മുന്നില്‍ പ​ഞ്ചാ​ബി​ന് 183 റ​ൺ​സ്




മും​ബൈ: ഐ​പി​എ​ലി​ൽ പ​ഞ്ചാ​ബ് കിം​ഗ്സ് ഇ​ല​വ​ൻ  മൂ​ന്നു റ​ൺ​സി​നു മും​ബൈ ഇ​ന്ത്യ​ൻ​സി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. മും​ബൈ ഉ​യ​ർ​ത്തി​യ 187 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന പ​ഞ്ചാ​ബി​നു 183 റ​ൺ​സെ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു. കെ.​എ​ൽ രാ​ഹു​ലി​ന്‍റെ പോ​രാ​ട്ട​ത്തി​നും പ​ഞ്ചാ​ബി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല. 

രാ​ഹു​ലും (94) ആ​രോ​ൺ ഫി​ഞ്ചും (46) അ​നാ​യാ​സം പ​ഞ്ചാ​ബി​നെ വി​ജ​യ​ത്തി​ലേ​ക്കു ന​യി​ക്കു​ന്ന​തി​നി​ടെ ഇ​രു​വ​രെ​യും പു​റ​ത്താ​ക്കി ബും​മ്ര​യാ​ണ് ക​ളി മും​ബൈ​യ്ക്കു അ​നു​കൂ​ല​മാ​ക്കി​യ​ത്. രാ​ഹു​ലും ഫി​ഞ്ചും ചേ​ർ​ന്ന് ര​ണ്ടാം വി​ക്ക​റ്റി​ൽ അ​ടി​ച്ചു​കൂ​ട്ടി​യ 111 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ചാ​ണ് ബും​മ്ര ക​ളി​തി​രി​ച്ച​ത്. ഫി​ഞ്ചാ​യി​രു​ന്നു ആ​ദ്യ ഇ​ര. ഫി​ഞ്ച് പോ​യ​തോ​ടെ അ​ടി തു​ട​ങ്ങി​യ രാ​ഹു​ൽ സെ​ഞ്ചു​റി​ക്ക​രു​കി​ൽ വീ​ണു. പി​ന്നീ​ട് ക്രീ​സി​ലെ​ത്തി​യ വെ​റ്റ​റ​ൻ യു​വ​രാ​ജ് അ​ട​ക്കം ആ​ർ​ക്കും കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​നാ​യി​ല്ല.

നേ​ര​ത്തെ കെ​യ്റോ​ൺ പൊ​ള്ളാ​ർ​ഡി​ന്‍റെ (50) അ​ർ​ധ സെ​ഞ്ചു​റി മി​ക​വി​ലാ​ണ് മും​ബൈ 186 റ​ൺ​സെ​ടു​ത്ത​ത്. 23 പ​ന്തി​ൽ അ​ഞ്ചു ഫോ​റും മൂ​ന്നു സി​ക്സ​റു​ക​ളു​മു​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു പൊ​ള്ളാ​ർ​ഡി​ന്‍റെ ഇ​ന്നിം​ഗ്സ്. ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും (32), സൂ​ര്യ​കു​മാ​ർ യാ​ദ​വും (27) മും​ബൈ ഇ​ന്നിം​ഗ്സി​നു ക​രു​ത്താ​യി. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ വി​ജ​യം പ്ര​തീ​ക്ഷി​ച്ചി​റ​ങ്ങി​യ മും​ബൈ​യെ ആ​ൻ​ഡ്രൂ ടൈ​യാ​ണ് പി​ടി​ച്ചു​കെ​ട്ടി​യ​ത്. 



Share this News Now:
  • Google+
Like(s): 26