17 May, 2018 12:05:02 AM


മഴയും കാറ്റും: വീ​ടി​നു​മേ​ൽ മ​രം​ വീ​ണു വ​യോ​ധി​ക മ​രി​ച്ചു, മകന് ഗുരുതരപരിക്ക്

ചാ​ത്ത​മ​റ്റം താ​ണി​ച്ചു​വ​ട്ടി​ൽ റാ​ഹേ​ൽ ​ആണു മ​രി​ച്ച​ത്




കോതമംഗലം: മ​ഴ​യ്ക്കൊ​പ്പം ആ​ഞ്ഞ​ടി​ച്ച ക​ന​ത്ത​ കാ​റ്റി​ൽ വീ​ടി​നു​മേ​ൽ മ​രം ​വീ​ണു കി​ട​പ്പു​രോ​ഗി​യാ​യ വ​യോ​ധി​ക മ​രി​ച്ചു. ചാ​ത്ത​മ​റ്റം താ​ണി​ച്ചു​വ​ട്ടി​ൽ പ​രേ​ത​നാ​യ പ​ത്രോ​സി​ന്‍റെ ഭാ​ര്യ റാ​ഹേ​ൽ (80) ആ​ണു മ​രി​ച്ച​ത്. റാ​ഹേ​ലി​നൊ​പ്പം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​ക​ൻ ജോ​ർ​ജി​നു (45) ത​ല​യി​ൽ ഇ​ഷ്ടി​ക വീ​ണു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ചാ​ത്ത​മ​റ്റം മേ​ഖ​ല​യി​ലു​ണ്ടാ​യ കാ​റ്റി​ൽ ആ​ഞ്ഞി​ലി​മ​രം വീ​ടി​നു മു​ക​ളി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. മ​രം വീ​ണു വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. റാ​ഹേ​ലി​നെ ഉ​ട​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു കൊ​ണ്ടു​പോ​യെ​ങ്കി​ലും യാ​ത്രാ​മ​ധ്യേ മ​രി​ച്ചു. 30 സെ​ന്‍റ് സ്ഥ​ല​ത്തെ ചെ​റി​യ വീ​ട്ടി​ലാ​ണു റാ​ഹേ​ലും മ​ക​ൻ ജോ​ർ​ജും ക​ഴി​ഞ്ഞി​രു​ന്ന​ത്. അ​വി​വാ​ഹി​ത​നാ​യ ജോ​ർ​ജും രോ​ഗി​യാ​ണ്.



Share this News Now:
  • Google+
Like(s): 149