16 May, 2018 11:54:59 PM


ചലച്ചിത്രമേളയുടെ മൂന്നാംദിനം അനന്തപുരിയില്‍ ഉത്സവമാക്കി കുരുന്നുകള്‍

ചാര്‍ളി ചാപ്ലിന്‍റെ 'ദ കിഡ്' പ്രദര്‍ശിപ്പിച്ചത് നിറഞ്ഞ സദസില്‍
തിരുവനന്തപുരം: കാണാത്ത കാഴ്ചകളും സംസ്‌കാരങ്ങളും ജീവിതവും സ്‌ക്രീനില്‍ കാണ്ടപ്പോള്‍ ചിലര്‍ക്ക് അത്ഭുതം, മറ്റുചിലര്‍ക്ക് ആഹല്‍ദം, ചിലരുടെ കണ്ണുകളും നനഞ്ഞു. അന്താരാഷ്ട്ര ബാല ചലച്ചിത്രമേളയുടെ മൂന്നാം ദിവസം അത്ഭുതദ്വീപിലെത്തിയ ആഹല്‍ദത്തിലായിരുന്നു കുരുന്നുകള്‍. സിനിമകളുടെ ഇടവേളകളില്‍ വെള്ളിത്തിരയില്‍ കണ്ട് പരിചയിച്ച താരങ്ങളുമായി സംസാരിക്കാനും ഫോട്ടോ എടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനും കുട്ടി ഡെലിഗേറ്റുകളുടെ തിരക്കായിരുന്നു. മീറ്റ് ദ ആര്‍ട്ടിസ്റ്റ് പരിപാടികളില്‍ സനുഷ, സനൂപ്, ബേബി അനിഘ, മിയോണ്‍ ജോണ്‍, അജാസ് എന്നിവരോട് സിനിമകളെ കുറിച്ചും അഭിനയത്തെ കുറിച്ചും മമ്മൂട്ടിയേയും മോഹന്‍ലാലിനേയും മഞ്ജുവാര്യരേയും കുറിച്ച് പലതും ചോദിക്കാനും അവസരം ലഭിച്ചു. 

ചാര്‍ളി ചാപ്ലിന്റെ 'ദ കിഡ്' ഇന്നലെ രാവിലെ കൈരളി തിയേറ്ററില്‍ നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിച്ചത്. ചിരിയും ചിന്തയും സമ്മാനിച്ച ചിത്രം കണ്ട് പലരുടെയും കണ്ണുകള്‍ നിറഞ്ഞു. ശ്രീയില്‍ കാണിച്ച ചുട്ട് കാന്‍ കി മഹാഭാരത് എന്ന സിനിമ എല്ലാവരുടെയും മനസ്‌നിറഞ്ഞു. ചുട്കാന്‍ എന്ന ഗ്രാമവാസിക്ക് താന്‍ സങ്കല്‍പ്പിക്കുന്നതൊക്കെയും യാഥാര്‍ത്ഥ്യമാക്കാനുള്ള കഴിവ് ലഭിക്കുന്നു. ആ കഴിവ് ഉപയോഗിച്ച് മഹാഭാരതത്തിലെ പാണ്ഡവരെയും കൗരവരെയും ചുട്കാന്‍ ആദ്യം സുഹൃത്തുക്കളാക്കുന്നു, പിന്നീട് കുഴപ്പങ്ങളിലും ചാടിക്കുന്നു. കൊച്ചു കൂട്ടുകാരെ രസിപ്പിച്ച മറ്റൊന്ന് 'കരാമട്ടി കോട്ട്' (ചുവന്ന കോട്ട്) ആയിരുന്നു. ആക്രിസാധനങ്ങള്‍ പെറുക്കി നടക്കുന്ന രാജുവിന് അപരിചിതന്‍ ചുന്ന കോട്ട് സമ്മാനിക്കുന്നു. കോട്ടിന്റെ പോക്കറ്റില്‍ ഓരോ തവണ കയ്യിടുമ്പോഴും ഓരോ രൂപ കിട്ടുന്ന എന്നത് രാജുവിനൊപ്പം കുട്ടി പ്രേക്ഷകരെയും വിസ്മയിപ്പിച്ചു. 
 
മജീദി മജീദിയുടെ 'കളര്‍ ഓഫ് പാരഡൈസ്' ടാഗോറില്‍ ഹൗസ് ഫുള്ളായാണ് കളിച്ചത്. അന്ധനായ മുഹമദ് എന്ന എട്ടു വയസ്സുകാരന്‍ ടെഹ്‌റാനിലെ അന്ധവിദ്യാലയത്തില്‍ പഠിക്കുന്നു. വേനലവധിക്ക് മറ്റുകട്ടികളെല്ലാം വീടുകളിലേക്ക് പോയപ്പോള്‍ പിതാവിയെും കാത്തുനില്‍ക്കുകയാണവന്‍. അന്ധനായ മകനെ ബാദ്ധ്യതയായി കാണുന്ന പിതാവ് വളരെ വൈകിയാണ് എത്തുന്നത്. അവധികാലത്ത് മുഹമദിനെ സ്‌കൂളില്‍ തന്നെ പാര്‍പ്പിക്കുവാന്‍ അയാള്‍ അധികൃതരോട് ആവശ്യപ്പെടുന്നു. അത് നടക്കില്ലെന്നറിഞ്ഞ അയാള്‍ മകനെയും കൊണ്ട് ഗ്രാമത്തിലേക്ക് തിരിക്കുന്നു. മുഹമ്മദിന്റെ ജീവിതം കണ്ട് കണ്ണ് നിറഞ്ഞൊഴികിയാണ് എല്ലാവരും തിയേറ്റര്‍ വിട്ടത്. ജംഗിള്‍ ബുക്ക്, ലൈഫ് ഇസ് ബ്യൂട്ടിഫുള്‍, ക്ലിന്റ്, മൈ ഫ്രണ്ട് റാഫി, ദ കിഡ്‌സ് പാര്‍ട്ടി എന്നീ സിനിമകളും  മദര്‍ ടങ്ക്, സോളിഡാരിറ്റി പാഠപുസ്തകം തുടങ്ങി ഹ്രസ്വ ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. Share this News Now:
  • Google+
Like(s): 324