Breaking News
പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

16 May, 2018 11:07:52 PM


കൊതുകുകളെ അകറ്റൂ; ഡെങ്കിപ്പനിയെ പ്രതിരോധിക്കു

ഡെങ്കിപ്പനിക്ക് കാരണമാവുന്ന ഈഡിസ് കൊതുകുകള്‍ കടിക്കുക പകല്‍ സമയത്ത്




മഴ ശക്തമാകുന്നു. ഡെങ്കിപനി തുടങ്ങിയ മഴക്കാല രോഗങ്ങള്‍ക്ക് സാധ്യതയും ഏറുന്നു. ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ കൊതുകു നശീകരണത്തിലൂടെ മാത്രമേ സാധ്യമാവൂ. കൊതുകിന് മുട്ടയിട്ട് വളരാനുള്ള സാഹചര്യം ഇല്ലാതാക്കുകയെന്നതാണ് ഇതിനുള്ള പ്രധാന പോംവഴി. മുന്നൂറ് മീറ്റര്‍ ചുറ്റളവില്‍ കൊതുകുകള്‍ക്ക് വളരുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഓരോരുത്തരും ശ്രദ്ധിക്കണം.

പകല്‍ സമയത്താണ് ഡെങ്കിപ്പനിക്ക് കാരണമാവുന്ന ഈഡിസ് കൊതുകുകള്‍ കടിക്കുകയെന്നതിനാല്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു. ശരീരം നന്നായി മൂടുന്ന വസ്ത്രങ്ങള്‍ ധരിച്ചും, പകല്‍ ഉറങ്ങുന്നവര്‍ കൊതുകുവല ഉപയോഗിച്ചും കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടിയും കൊതുകിന്റെ കടി ഏല്‍ക്കാതെ നോക്കണം.

രാവിലെയും സന്ധ്യാസമയത്തും ജനലുകളും വാതിലുകളും അടച്ചിടുകയും കുന്തിരിക്കം, വേപ്പില തുടങ്ങിയവ ഉപയോഗിച്ച് പുകയ്ക്കുകയും ചെയ്യുന്നതും ഉപകാരപ്രദമാവും. കൊതുകിനെ തുരത്തുന്ന കാര്യത്തില്‍ ചില മുന്‍കരുതലുകള്‍ അനിവാര്യമാണ്.  ഒരു ചെറിയ സ്പൂണ്‍ വെള്ളത്തില്‍പ്പോലും കൊതുകുകള്‍ക്ക് മുട്ടയിട്ട് വളരാനാവും. അതിനാല്‍ വെള്ളം സംഭരിച്ചുവയ്ക്കുന്ന പാത്രങ്ങള്‍ അടപ്പോ, തുണിയോ, വലയോ ഉപയോഗിച്ച് മൂടിവയ്ക്കണം. ഫ്രിഡ്ജിന്റെ പിറകിലെ ട്രേ, ചെടിച്ചട്ടിയുടെ അടിയിലെ പാത്രം, എ.സിയുടെ അടിയിലെ ട്രേ എന്നിവയിലെ വെള്ളം രണ്ട് ദിവസത്തിലൊരിക്കല്‍ കളയുകയോ തുടച്ചെടുക്കുകയോ ചെയ്യണം.

ടെറസ്, സണ്‍ഷെയ്ഡുകള്‍ എന്നിവയിലെ മാലിന്യങ്ങള്‍ നീക്ക് വെള്ളം ഒഴുക്കിക്കളയുക. ഓവര്‍ ഹെഡ് ടാങ്കുകള്‍ മൂടി സൂക്ഷിക്കുക. മുറ്റത്ത് ചിരട്ട, പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ടയറുകള്‍, പൊട്ടിയ ചട്ടികള്‍, മുട്ടത്തോട്, കവുങ്ങിന്റെ പാളകള്‍, തൊണ്ടുകള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുക. മരക്കുറ്റികളിലും മുളങ്കുറ്റികളിലും മണ്ണ് നിറയ്ക്കുക. കൊപ്ര, കരിക്ക് കച്ചവടക്കാര്‍, വാഹന റിപ്പയറിംഗ് ഷോപ്പുടമകള്‍ തുടങ്ങിയവര്‍ തങ്ങളുടെ പരിസരങ്ങളില്‍ കൊതുക് വളരാന്‍ പാകത്തില്‍ ചിരട്ടകളോ, കരിക്കുകളോ, ടയറുകളോ, വാഹനങ്ങളുടെ ഭാഗങ്ങളോ ഇല്ല എന്ന് ഉറപ്പു വരുത്തുക.

പോലിസ്, എക്‌സൈസ് സ്റ്റേഷനുകളില്‍ പിടിച്ചിട്ട വാഹനങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കുക.  വിദ്യാലയങ്ങളില്‍ പ്രത്യേക ശുചീകരണ പരിപാടികള്‍ നടത്തുകയും വീടുകളില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്യുക. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഓടകള്‍, തോടുകള്‍ എന്നിവ മാലിന്യമുക്തമാക്കുകയും വെള്ളം കെട്ടിനില്‍ക്കുന്നത് തടയുകയും ചെയ്യുക.

റസിഡന്റ്‌സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ പരിസരങ്ങളിലെ കൊതുക് വളരുന്ന കേന്ദ്രങ്ങള്‍ കണ്ടെത്തി നശിപ്പിക്കുക, ആരോഗ്യ വകുപ്പുമായും തദ്ദേശ സ്ഥാപനങ്ങളുമായും സഹകരിച്ച് കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക, ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരിക്കുക... ഇവയൊക്കെ ഡെങ്കിപ്പനി വരാതിരിക്കുന്നതിനും പടരാതിരിക്കുന്നതിനുമുള്ള മുന്‍കരുതലുകളാണ്.

- ഡോ.തോമസ് ജോസഫ്



Share this News Now:
  • Google+
Like(s): 69