Breaking News
അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു... എം.ജി. സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റി... സംസ്ഥാനത്ത് ഇന്ന് യൂത്ത് കോൺഗ്രസ് ഹര്‍ത്താല്‍... കാസർഗോഡ് 2 കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി... കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിൻ വടക്കുംചേരിക്ക് 60 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും... കെവിന്‍ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു; എസ്.ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്... ആറാട്ട് പ്രമാണിച്ച് ഏറ്റുമാനൂരില്‍ ശനിയാഴ്ച പ്രാദേശിക അവധി... ബി.എസ്.സി / ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് സൗദിയിലേയ്ക്ക് ഇന്‍റര്‍വ്യൂ ചെയ്യുന്നു...

16 May, 2018 10:28:21 PM


സുജിതിന് ജോലി നല്‍കാന്‍ ചാരിറ്റബിള്‍ സൊസൈറ്റി

പട്ടിണിയാണെന്ന് കാട്ടി സുജിത് ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു



തൃശൂര്‍:  ട്രാന്‍സ്‌ജെന്‍റര്‍ വിഭാഗത്തില്‍പ്പെട്ട എടമുട്ടം മാരാത്ത് വീട്ടില്‍ സുജി എന്ന സുജിത് കുമാറിന് ആശ്വാസവുമായി ഒരു ചാരിറ്റബിള്‍ സൊസൈറ്റി. ആരും ജോലി നല്‍കാത്തതിനാല്‍ പട്ടിണിയാണെന്നും ജീവിതം ദുരിതപൂര്‍ണ്ണമാണെന്നും കാണിച്ച് സുജിത് കുമാര്‍ ജില്ലാ കളക്ടര്‍ ഡോ. എ കൗശിഗനു അപേക്ഷ നല്‍കിയത് വാര്‍ത്തയായിരുന്നു. തുടര്‍ന്ന് സുജിത് കുമാറിന് വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച ജോലിയും താമസസൗകര്യവും ഒരുക്കുവാന്‍ ജില്ലാ കളക്ടര്‍ ഡോ. എ കൗശിഗന്‍റെ മുന്നില്‍ ഒരു ചാരിറ്റബിള്‍ സൊസൈറ്റി താല്‍പര്യം പ്രകടിപ്പിച്ച് എത്തുകയായിരുന്നു. സുജിത് കുമാറിനെ വിളിച്ച് ജില്ലാ കളക്ടര്‍ ഈ വിവരം അറിയിച്ചു.



Share this News Now:
  • Google+
Like(s): 233