Breaking News
അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു... എം.ജി. സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റി... സംസ്ഥാനത്ത് ഇന്ന് യൂത്ത് കോൺഗ്രസ് ഹര്‍ത്താല്‍... കാസർഗോഡ് 2 കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി... കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിൻ വടക്കുംചേരിക്ക് 60 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും... കെവിന്‍ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു; എസ്.ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്... ആറാട്ട് പ്രമാണിച്ച് ഏറ്റുമാനൂരില്‍ ശനിയാഴ്ച പ്രാദേശിക അവധി... ബി.എസ്.സി / ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് സൗദിയിലേയ്ക്ക് ഇന്‍റര്‍വ്യൂ ചെയ്യുന്നു...

16 May, 2018 10:08:49 PM


റംസാന്‍ വ്രതം; ചടങ്ങുകളില്‍ ഹരിതചട്ടം പാലിക്കാന്‍ ധാരണ

ഫ്‌ളക്‌സ്, പ്ലാസ്റ്റിക് എന്നിവയ്ക്കു പകരം തുണി, ഇല, ചണം തുടങ്ങിയവ ഉപയോഗിക്കും
കൊല്ലം : ഈ വര്‍ഷത്തെ റംസാന്‍ വ്രതാനുഷ്ഠാനവുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിലെ മുസ്ലീം പളളികളില്‍ നടത്തുന്ന എല്ലാ ചടങ്ങുകള്‍ക്കും ഹരിതചട്ടം ബാധകമാക്കുന്നതിന് മുസ്ലിം സംഘടനകള്‍ സദ്ധതയറിയിച്ചു. ജില്ലാ ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി യോഗം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) ബി. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. 

വിശ്വാസികള്‍ക്ക് ഹരിതചട്ടങ്ങള്‍ പരിചയപ്പെടുത്തുന്നതിന് സംഘടനകള്‍ മുന്‍കൈയ്യെടുക്കും. പളളികള്‍ക്കു പുറമെ അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ചടങ്ങുകളിലും ആഘോഷ പരിപാടികളിലും ഹരിതചട്ടം പാലിക്കും. എല്ലാ ചടങ്ങുകളിലും കഴുകി ഉപയോഗിക്കുന്ന സ്റ്റീല്‍, കളിമണ്‍ പാത്രങ്ങളും ഗ്ലാസ്സുകളുമാകും ഉപയോഗിക്കുക. മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ ഇതിനുള്ള ബോധവത്കരണം നടത്തും. പ്രചാരണങ്ങള്‍ക്കും അലങ്കാരങ്ങള്‍ക്കും ഫ്‌ളക്‌സ് ബോര്‍ഡുകള്‍, ബാനറുകള്‍, പ്ലാസ്റ്റിക് എന്നിവ പൂര്‍ണമായും ഒഴിവാക്കി പ്രകൃതി സൗഹൃദ വസ്തുക്കളായ തുണി, ഇല, ചണം തുടങ്ങിയവ ഉപയോഗിക്കും. സ്വച്ഛ് ഭാരത് പദ്ധതിക്കും ഹരിതകേരളം മിഷനും സംഘടനകള്‍ പിന്തുണ അറിയിച്ചു.  റംസാന്‍ മാസത്തിനു ശേഷവുമുള്ള  മത ചടങ്ങുകളും പ്രകൃതിസൗഹൃദ രീതീയില്‍ നടത്തുമെന്ന് സംഘടനകള്‍ ഉറപ്പു നല്കി. 

മുന്‍ എം.എല്‍.എ എ. യൂനുസ്‌കുഞ്ഞ്, സമസ്ത കേരള ജംഇയത്തുല്‍ ഉലമ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. അഹമ്മദ് ഉഖൈല്‍, കൊല്ലൂര്‍വിള മുസ്ലീം ജമാഅത്ത് അംഗം എം.കെ. സൈനുല്‍ ആബ്ദീന്‍, മുസ്‌ലിം എഡ്യൂക്കേഷണല്‍ സൊസൈറ്റി ജില്ലാ പ്രസിഡന്റ് കോഞ്ചേരില്‍ ഷംസുദ്ദീന്‍, കേരള മുസ്ലീം ജമാഅത്ത് കൗസില്‍ സംസ്ഥാന  സെക്രട്ടറി പറമ്പില്‍ സുബൈര്‍, കേരള മുസ്ലീം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്. അബ്ദുല്‍ വഹാബ് മുസ്‌ലിയാര്‍, ജമാഅത്തെ ഇസ്ലാമി കൊല്ലം ഏരിയ വൈസ് പ്രസിഡന്റ്, എ. സൈനുദ്ദീന്‍ കോയ, ഓള്‍ ഇന്ത്യ ഇമാം കൗണ്‍സില്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ അബ്ദുല്‍ ഹക്കീം മല്ലം, എ. മുജീബ് റഹ്മാന്‍, കെ.എസ്.റ്റി.യു അംഗം ബി. റെജി, സെന്റര്‍ ഫോര്‍ ഇസ്ലാമിക് ഗൈഡന്‍സ് ആന്റ് സര്‍വ്വീസസ് ജനറല്‍ സെക്രട്ടറി അഡ്വ.എ. നൗഷാദ് തുടങ്ങിയവര്‍ യോഗത്തില്‍    പങ്കെടുത്തു. ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി. സുധാകരന്‍ പദ്ധതി വിശദീകരിച്ചു. ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ എ. ഷാനവാസ് സംസാരിച്ചു. 

 Share this News Now:
  • Google+
Like(s): 247