Breaking News
പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

16 May, 2018 08:57:37 PM


ആ​ണ​വാ​യു​ധം ഉ​പേ​ക്ഷി​ക്കാ​ൻ അ​മേ​രി​ക്ക ശാ​ഠ്യം പി​ടി​ച്ചാ​ൽ ഉ​ച്ച​കോ​ടി ഉ​പേ​ക്ഷി​ക്കുമെ​ന്ന് ഉ​ത്ത​ര​കൊ​റി​യ

ജൂ​ൺ 12നു ​സിം​ഗ​പ്പൂ​രി​ലാ​ണ് കിം ​ജോം​ഗ് ഉ​ന്നു​മാ​യി ട്രം​പിന്‍റെ കൂ​ടി​ക്കാ​ഴ്ച
പ്യോം​ഗ്യാം​ഗ്: ആ​ണ​വാ​യു​ധം ഉ​പേ​ക്ഷി​ക്കാ​ൻ അ​മേ​രി​ക്ക ശാ​ഠ്യം പി​ടി​ച്ചാ​ൽ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യു​ള്ള ഉ​ച്ച​കോ​ടി ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ഉ​ത്ത​ര​കൊ​റി​യ. യു​എ​സ് ദു​ഷ്ട​ലാ​ക്കോ​ടെ​യും വീ​ണ്ടും വി​ചാ​ര​മി​ല്ലാ​തെ​യും പ്ര​സ്താ​വ​ന പു​റ​പ്പെ​ടു​വി​ക്കു​ക​യാ​ണെ​ന്ന് ഉ​ത്ത​ര​കൊ​റി​യ​ൻ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി പ​റ​ഞ്ഞു. ആ​ണ​വ​നി​രാ​യു​ധീ​ക​ര​ണ​ത്തി​ൽ ലി​ബി​യ മാ​തൃ​ക പി​ന്തു​ട​ര​ണ​മെ​ന്ന യു​എ​സ് ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് ജോ​ൺ ബോ​ൾ​ട്ട​ന്‍റെ പ്ര​സ്താ​വ​ന​യാ​ണ് ഉ​ത്ത​ര​കൊ​റി​യ​യെ ചൊ​ടി​പ്പി​ച്ച​ത്.

ഉ​ച്ച​കോ​ടി​യി​ലേ​ക്ക് അ​ടു​ക്കു​ന്തോ​റും യു​എ​സ് ത​ങ്ങ​ളെ പ്ര​കോ​പി​പ്പി​ക്കു​ക​യും അ​ബ​ദ്ധ​പ്ര​സ്താ​വ​ന​ക​ളി​ലൂ​ടെ മു​ഖ​ത്തു തു​പ്പു​ക​യു​മാ​ണെ​ന്ന് ഉ​ത്ത​ര​കൊ​റി​യ​ൻ നേതാ​വ് കിം ​ജോം​ഗ് ഉ​ൻ പ​റ​ഞ്ഞു. വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് ട്രം​പു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ ഉ​ത്ത​ര​കൊ​റി​യ പു​ല​ർ​ത്തു​ന്ന​ത്. എ​ന്നാ​ൽ ആ​ണ​വാ​യു​ധ​ങ്ങ​ൾ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് യു​എ​സ് ഏ​ക​പ​ക്ഷീ​യ​മാ​യി വാ​ശി​പി​ടി​ച്ചാ​ൽ ഉ​ച്ച​കോ​ടി​യു​മാ​യി സ​ഹ​ക​രി​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും ഉ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ആ​ണ​വ നി​രാ​യു​ധീ​ക​ര​ണം എ​ന്ന ല​ക്ഷ്യം സാ​ക്ഷാ​ത്ക​രി​ക്കാ​നു​ള്ള ക​ർ​ശ​ന ന​ട​പ​ടി ഉ​ത്ത​ര​കൊ​റി​യ സ്വീ​ക​രി​ച്ചാ​ൽ അ​മേ​രി​ക്ക​യു​ടെ സ​ഹാ​യ​വും സ​ഹ​ക​ര​ണ​വും അ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​കു​മെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. ഉ​ത്ത​ര​കൊ​റി​യ​യു​മാ​യി ഒ​രു ക​രാ​ർ ഉ​ണ്ടാ​യാ​ൽ അ​തി​ൽ അ​വ​ർ ആ​ണ​വ നി​രാ​യു​ധീ​ക​ര​ണം പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള വ്യ​വ​സ്ഥ​ക​ളും ഉ​ണ്ടാ​കും. കി​മ്മു​മാ​യു​ള്ള ച​ർ​ച്ച ഊ​ഷ്മ​ള​മാ​യി​രു​ന്നു​വെ​ന്നും പോം ​പി​യോ പ​റ​ഞ്ഞു.

കിം ​ജോം​ഗ് ഉ​ന്നു​മാ​യി ജൂ​ൺ 12നു ​സിം​ഗ​പ്പൂ​രി​ലാ​ണ് ട്രം​പ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്. അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന യു​എ​സ് പ്ര​സി​ഡ​ന്‍റ് ഉ​ത്ത​ര​കൊ​റി​യ​യു​ടെ നേ ​താ​വു​മാ​യി ന​ട​ത്തു​ന്ന പ്ര​ഥ​മ ച​ർ​ച്ച​യാ​വും ഇ​ത്. ഇ​രു​കൊ​റി​യ​ക​ളു​ടെ​യും അ​തി​ർ​ത്തി​യി​ലു​ള്ള പാ​ൻ​മു​ൻ​ജോം സ​മാ​ധാ​ന ഗ്രാ​മം, മം​ഗോ​ളി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ ച ​ർ​ച്ച ന​ട​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ച്ചെ​ങ്കി​ലും അ​വ​സാ​നം സിം​ഗ​പ്പൂ​രി​നു ന​റു​ക്കു വീ​ഴു​ക​യാ​യി​രു​ന്നുShare this News Now:
  • Google+
Like(s): 52