16 May, 2018 08:48:17 PM


ക​ർ​ണാ​ട​ക​യി​ൽ ബി​ജെ​പി സ​ർ​ക്കാ​ർ; യെ​ദി​യൂ​ര​പ്പ വ്യാ​ഴാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും

ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ ഏ​ഴു പേ​രു​ടെ പി​ന്തു​ണ​കൂ​ടി ആ​വ​ശ്യ​മാ​ണ്
ബം​ഗ​ളൂ​രു: സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ‌ ക​ർ​ണാ​ട​ക ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യ് വാ​ല ബി​ജെ​പി​യെ ക്ഷ​ണി​ച്ചു. സ​ത്യ​പ്ര​തി​ജ്ഞ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​നു ന​ട​ക്കും. സ​ർ​ക്കാ​രി​നു ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ 15 ദി​വ​സ​ത്തെ സ​മ​യ​വും ഗ​വ​ർ​ണ​ർ ന​ൽ​കി. ബി​ജെ​പി​ക്ക് നി​ല​വി​ൽ 105 എം​എ​ൽ​എ​മാ​രും ഒ​രു സ്വ​ത​ന്ത്ര​നു​മു​ൾ​പ്പെ​ടെ 106 പേ​രു​ടെ പി​ന്തു​ണ​യാ​ണു​ള്ള​ത്. ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ ഏ​ഴു പേ​രു​ടെ പി​ന്തു​ണ​കൂ​ടി ആ​വ​ശ്യ​മാ​ണ്. 

യെ​ദി​യൂ​ര​പ്പ ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യ് വാ​ല​യെ രാ​വി​ലെ ക​ണ്ടി​രു​ന്നു. സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യി എം​എ​ൽ​എ മാ​രു​ടെ പി​ന്തു​ണ​ക്ക​ത്തും യെ​ദി​യൂ​ര​പ്പ ഗ​വ​ർ​ണ​ർ​ക്ക് കൈ​മാ​റി. ക​ത്ത് ഗ​വ​ർ​ണ​ർ സ്വീ​ക​രി​ച്ച​താ​യും അ​ദ്ദേ​ഹം ഉ​ചി​ത​മാ​യ തീ​രു​മാ​നം സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​തീ ക്ഷി​ക്കു​ന്ന​താ​യും യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞി​രു​ന്നു.Share this News Now:
  • Google+
Like(s): 311