16 May, 2018 03:57:59 PM


'ഗ്ലാസിലെ നുരയും പ്ലെയിറ്റിലെ കറിയും' മദ്യപാനത്തിനും ഭക്ഷണത്തിനും മാത്രമായി ഒരു ഫേസ്ബുക്ക് ഗ്രൂപ്പ്

നൂറോളം ബാറുകളില്‍ ജി എന്‍ പി സി അംഗങ്ങള്‍ക്കു ഡിസ്‌ക്കൗണ്ട് ?





തിരുവനന്തപുരം: അല്‍പ്പം കള്ള്  മോന്തുന്നവര്‍ക്കും ഭക്ഷണ പ്രിയര്‍ക്കും മാത്രമായി ഒരു ഫേസ്ബുക്ക് കൂട്ടായ്മ. 'ഗ്ലാസിലെ നുരയും പ്ലെറ്റിലെ കറിയും (ജി എന്‍ പി സി)' എന്ന ഗ്രുപ്പാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഉത്തരവാദിത്വത്തോടെ ഉള്ള മദ്യപാനം എന്നാണ് ഗ്രൂപ്പിന്‍റെ മുദ്രാവാക്യം. എന്നാലിത് വെറും കള്ളുകുടിയന്മാരുടെ ഗ്രൂപ്പെന്ന് തെറ്റിദ്ധരിക്കരുത്. ഭക്ഷണത്തെക്കുറിച്ചും പല നാട്ടിലെ വ്യത്യസ്ഥമായ മദ്യപാന അനുഭവങ്ങളെക്കുറിച്ചുമുള്ള വിശേഷങ്ങള്‍ ഗ്രൂപ്പില്‍ പങ്കുവെയ്ക്കാന്‍ അംഗങ്ങള്‍ക്ക് അവസരമുണ്ട്.



2017 മെയ് 1ന് തുടങ്ങിയ ഗ്രൂപ്പില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഇതില്‍ അംഗങ്ങളാണ്. കേരളത്തിലെ നൂറോളം ബാറുകളില്‍ ജി എന്‍ പി സി അംഗങ്ങള്‍ക്കു ഡിസ്‌ക്കൗണ്ട് ലഭിക്കുമെന്നും സ്ഥിരീകരിക്കാത്ത  റിപ്പോര്‍ട്ടുകളുണ്ട്. വിദ്വേഷമോ വെറുപ്പോ സംസ്‌കാര ശൂന്യമായ കമ്മന്‍റുകളോ ഗ്രൂപ്പില്‍ അനുവദിക്കില്ല. നിയമം ലംഘിക്കുന്നവരെ അപ്പോള്‍ തന്നെ ഗ്രൂപ്പില്‍ നിന്നും പുറത്താക്കും. തിരുവനന്തപുരം സ്വദേശിയായ ബിസിനസുകാരനാണത്രേ ഈ ഗ്രൂപ്പിനു പിന്നില്‍. 



Share this News Now:
  • Google+
Like(s): 160