16 May, 2018 03:42:54 PM


മലപ്പുറം എടപ്പാളില്‍ കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

വട്ടംകുളം മഠത്തില്‍ വളപ്പില്‍ ബിജുവിന്റെ ഭാര്യ താരയും മകള്‍ അമേഘയുമാണ് മരിച്ചത്




മലപ്പുറം: മലപ്പുറം എടപ്പാളില്‍ കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. എടപ്പാള്‍ വട്ടംകുളം മഠത്തില്‍ വളപ്പില്‍ ബിജുവിന്റെ ഭാര്യ താര, ആറുവയസ്സുകാരിയായ മകള്‍ അമേഘ എന്നിവരാണ് മരിച്ചത്. കഴിഞ്ഞദിവസം അര്‍ധരാത്രിയോടെയാണ് സംഭവം.

മകളുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊടുത്തശേഷം സ്വയം തീക്കൊളുത്തുകയായിരുന്നു താര. കുടുംബവഴക്കാണ് കാരണമെന്നാണ് കരുതുന്നത്. മൃതദേഹങ്ങള്‍ പൊന്നാനി താലൂക്കാശുപത്രിയിലേക്ക് മാറ്റി. ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.



Share this News Now:
  • Google+
Like(s): 38