16 May, 2018 02:00:15 AM


താമസം ഓലക്കുടിലില്‍; കല്യാണിയുടെ റേഷന്‍കാര്‍ഡ് എപിഎല്‍

സ​പ്ളൈ ഓ​ഫീ​സി​ൽ പ​ല​വ​ട്ടം സ​ങ്ക​ടം അ​റി​യി​ച്ചി​ട്ടും അ​ധി​കൃ​ത​ർ ക​നി​യു​ന്നി​ല്ല



തൃശൂര്‍: മു​ക്കാ​ൽ സെ​ന്‍റി​ലെ കൂ​ര​യി​ൽ ക​ഴി​യു​ന്ന 75 കാ​രി​യാ​യ വി​ധ​വ​ക്കു റേ​ഷ​ന​രി പോ​ലും ന​ൽ​കാ​തെ ബു​ദ്ധി​മു​ട്ടി​ച്ച് അ​ധി​കൃ​ത​ർ. കൊ​ട​ക​ര കും​ഭാ​ര​കോ​ള​നി​യി​ൽ ക​ഴി​യു​ന്ന ക​ല്യാ​ണി​യെ​യാ​ണ് അ​ധി​കൃ​ത​ർ മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​തെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത്.

കൊ​ട​ക​ര പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ൽ പെ​ടു​ന്ന കും​ഭാ​ര​തെ​രു​വി​ലു​ള്ള പെ​ന​ങ്ങ​ല്ലൂ​ർ വീ​ട്ടി​ൽ ക​ല്യാ​ണി​യെ പൊ​തു​വി​ഭാ​ഗ​ത്തി​ൽ പെ​ടു​ത്തി​യ​തി​നാ​ൽ പ്ര​തി​മാ​സം ര​ണ്ട് കി​ലോ അ​രി ​മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. 13 വ​ർ​ഷം മു​ന്പ് ഭ​ർ​ത്താ​വ് തി​രു​മ​ല മ​രി​ച്ചു​പോ​യ​തോ​ടെ ക​ല്യാ​ണി ജീ​വി​ത​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു. മ​ണ്‍​പാ​ത്ര​നി​ർ​മ്മാ​ണം ന​ട​ത്തി ഉ​പ​ജീ​വ​നം ന​ട​ത്തി വ​ന്നി​രു​ന്ന ഇ​വ​രു​ടെ കാ​ൽ​മു​ട്ടു​ക​ൾ​ക്ക് വേ​ദ​ന ബാ​ധി​ച്ച​തി​നാ​ൽ ജോ​ലി ചെ​യ്യാ​ൻ ക​ഴി​യാ​താ​യി.

മ​ക്ക​ളി​ല്ലാ​ത്ത ഇ​വ​ർ മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​പ്പോ​ൾ ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന​ത്. കു​ഭാ​ര​ത്തെ​രു​വി​ൽ സ്വ​ന്ത​മാ​യു​ള്ള മു​ക്കാ​ൽ സെ​ന്‍റ് സ്ഥ​ല​ത്തെ ഓ​ല​ക്കു​ടി​ലി​ലാ​ണ് ക​ല്യാ​ണി​യു​ടെ താ​മ​സം. പ​ക​ൽ സ​മ​യ​ത്ത് വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി ന​ട​ക്കു​ന്ന ഇ​വ​ർ വി​ശ​പ്പ​ട​ക്കു​ന്ന​ത് മ​റ്റു​ള്ള​വ​ർ ന​ൽ​കു​ന്ന ആ​ഹാ​രം ക​ഴി​ച്ചാ​ണ്.​

സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​വ​രു​ടെ കു​ടി​ലി​ലേ​ക്ക് വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​ൻ ശ്ര​മം ന​ട​ന്നെ​ങ്കി​ലും ഇ​വ​ർ വേ​ണ്ടെ​ന്ന് പ​റ​ഞ്ഞ​തി​നാ​ൽ ഇ​വ​രു​ടെ കു​ടി​ലി​ൽ വെ​ളി​ച്ച​വും എ​ത്തി​യി​ട്ടി​ല്ല. നി​ര​വ​ധി ത​വ​ണ ചാ​ല​ക്കു​ടി സ​പ്ളൈ ഓ​ഫീ​സി​ൽ പ​ല​വ​ട്ടം പോ​യി സ​ങ്ക​ടം അ​റി​യി​ച്ചി​ട്ടും അ​ധി​കൃ​ത​ർ ക​നി​യു​ന്നി​ല്ലെ​ന്ന് ക​ല്യാ​ണി പ​റ​ഞ്ഞു



Share this News Now:
  • Google+
Like(s): 150