15 May, 2018 02:50:53 PM


മീനച്ചിലാറ്റില്‍ കുളിയ്ക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

തിരുവഞ്ചൂര്‍ അമ്പാടിയിൽ അക്ഷയ് സുരേഷ് ആണ് മരിച്ചത്




ഏറ്റുമാനൂര്‍: തിരുവഞ്ചൂര്‍ പൂവത്തുംമൂട് പാലത്തിനു താഴെ മീനച്ചിലാറ്റില്‍ കുളിയ്ക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. തിരുവഞ്ചൂര്‍ അമ്പാടിയിൽ സുരേഷ് ബാബുവിന്‍റെ മകന്‍ അക്ഷയ് സുരേഷ് (15) ആണ് മരിച്ചത്. കൂട്ടുകാരുമൊത്ത് കുളിയ്ക്കാനിറങ്ങിയ അക്ഷയ് ഒഴുക്കില്‍പെടുകയായിരുന്നു. 


ഉച്ചയ്ക്ക് ഒരുമണിയോടു കൂടിയാണ് മൂന്ന് കൂട്ടുകാരോടൊപ്പം അക്ഷയ് കുളിയ്ക്കാനിറങ്ങിയത്. പാലത്തിന്‍റെ പില്ലറില്‍ നിന്ന് ആറ്റിലേയ്ക്ക് ചാടിയ അക്ഷയ്  ഒഴുക്കില്‍പ്പെടുകയായിരുന്നു.  കൂട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നാട്ടുകാരെത്തി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിഫലമാകുകയായിരുന്നു. തുടര്‍ന്ന് കോട്ടയത്തു നിന്നെത്തിയ ഫയര്‍ ഫോഴ്സിന്‍റെ സഹായത്തോടെ ഉച്ചകഴിഞ്ഞ്   2.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.


നട്ടാശ്ശേരി വിദ്യാധിരാജാ സ്കൂളില്‍ നിന്ന് ഈ വര്‍ഷം എസ്.എസ്.എല്‍.സി പാസായ വിദ്യാര്‍ത്ഥിയാണ് അക്ഷയ്. അയര്‍ക്കുന്നം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ്  ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.ഏറ്റുമാനൂര്‍ മാടപ്പാട്ട് സ്വദേശി മഞ്ചുവാണ് മാതാവ്. സഹോദരി അമൃത സുരേഷ്. 




Share this News Now:
  • Google+
Like(s): 1296