15 May, 2018 12:40:33 PM


കന്നഡ മണ്ണില്‍ വിജയക്കൊടി പാറിച്ച്‌ മലയാളി നേതാക്കള്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാണ് മൂവരും മത്സരിച്ചത്



മംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ മലയാളിത്രയത്തിന് വന്‍ വിജയം. യു.ടി. ഖാദര്‍, എന്‍.എ. ഹാരിസ്, കെ.ജെ. ജോര്‍ജ് എന്നീ നേതാക്കള്‍ക്കും വിജയം കൊയ്യാന്‍ സാധിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാണ് മൂവരും മത്സരിച്ചത്.


കേരള അതിര്‍ത്തിയിലുള്ള ഉള്ളാള്‍ മണ്ഡലത്തില്‍ വീണ്ടും വിജയിച്ച്‌ മലയാളി നേതാവ് യു.ടി. ഖാദര്‍. സിദ്ധരാമയ്യ സര്‍ക്കാരില്‍ ഭക്ഷ്യ - പൊതുവിതരണ മന്ത്രിയായിരുന്നു യു.ടി. ഖാദര്‍. 15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നാലാം തവണയും ഖാദര്‍ ജനവിധി നേടിയത്. മുന്‍വര്‍ഷം ഇത് 29,000 ആയിരുന്നു ഭൂരിപക്ഷം.


കെ.ജെ. ജോര്‍ജ്ജാണ് കന്നഡ മണ്ണില്‍ വിജയം കണ്ട മലയാളി നേതാവ്. കോട്ടയം ചിങ്ങവനം സ്വദേശിയാണ് മുന്‍ ആഭ്യന്തര മന്ത്രികൂടിയായ ഇദ്ദേഹം. കാസര്‍കോട് മേല്‍പ്പറമ്ബ് കീഴൂര്‍ സ്വദേശിയായ എന്‍.എ. ഹാരിസും ഇത്തവണ വിജയിച്ചിട്ടുണ്ട്. മംഗളൂരു ശാന്തിനഗറില്‍ നിന്നുമാണ് വിജയിച്ചിരിക്കുന്നത്.



Share this News Now:
  • Google+
Like(s): 40