15 May, 2018 12:10:47 PM


പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഏറ്റുമാനൂര്‍ വിജയകുമാര്‍ അന്തരിച്ചു

സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ഇടപ്പള്ളി ശ്മശാനത്തില്‍




കൊച്ചി: ചലച്ചിത്രരംഗത്ത് കഴിഞ്ഞ നാല്‍പതിലേറെ വര്‍ഷമായി സജീവസാന്നിദ്ധ്യമായിരുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എറണാകുളം ഇടപ്പള്ളി ഇന്ദിരാ ബൈറോഡ് മാധവത്തില്‍ ഏറ്റുമാനൂര്‍ വിജയകുമാര്‍ (62) അന്തരിച്ചു. ഏറ്റുമാനൂരാണ് സ്വദേശമെങ്കിലും വര്‍ഷങ്ങളായി കൊച്ചിയിലായിരുന്നു താമസം. ഭരതന്‍, ഹരിഹരന്‍, ജയരാജ് തുടങ്ങിയ പ്രശസ്തരോടൊപ്പം വര്‍ക്ക് ചെയ്തിട്ടുള്ള വിജയകുമാറിന്‍റെ സാന്നിദ്ധ്യം പഞ്ചാഗ്നി. താഴ്വാരം, നാടുവാഴികള്‍ തുടങ്ങി നൂറിലേറെ ചിത്രങ്ങളിലുണ്ടായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ മുന്‍നിര നായകരുടെ ചിത്രങ്ങളിലും ഒട്ടേറെ ന്യൂ ജനറേഷന്‍ സിനിമകളിലും പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്നു. ഭാര്യ - ആനന്ദവല്ലി, മക്കള്‍ - ഡോ.ലക്ഷ്മി വിജയന്‍, കാര്‍ത്തിക, മരുമക്കള്‍ - ഡോ.വികാസ് (വയനാട്), അനന്ദു. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ഇടപ്പള്ളി ശ്മശാനത്തില്‍.



Share this News Now:
  • Google+
Like(s): 371