15 May, 2018 11:18:49 AM


കര്‍ണാടകത്തില്‍ ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക്

കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു



ബെംഗളൂരു: 2019 ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്സല്‍ എന്ന് കരുതപ്പെടുന്ന കര്‍ണാടക നിയമഭ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. 224 നിയോജക മണ്ഡലങ്ങളില്‍ 222 ഇടങ്ങളിലാണ് ശനിയാഴ്ച വോട്ടെടുപ്പ് നടന്നത്. സ്ഥാനാര്‍ഥിയുടെ മരണവും ക്രമക്കേടും കാരണം രണ്ടിടങ്ങളില്‍ വോട്ടെടുപ്പ് മാറ്റിവെച്ചിരുന്നു. 224 അംഗ അസംബ്ലിയിലേക്ക് കേവലഭൂരിപക്ഷത്തിനായി കോണ്‍ഗ്രസ്, ബി ജെ പി, ജെ ഡി എസ് എന്നീ കക്ഷികളാണ് പോരാടുന്നത്. ആം ആദ്മി പാര്‍ട്ടിയും എം ഇ പിയും സ്വതന്ത്രരും മത്സര രംഗത്തുണ്ട്.


72.13 ശതമാനം പേരാണ് കര്‍ണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. വോട്ടിങ് ശതമാനം കൂടിയത് തങ്ങള്‍ക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പിയും കോണ്‍ഗ്രസും. ആരും ജയിക്കാം എന്നതാണ് കര്‍ണാടകയിലെ ഇത്തവണത്തെ സ്ഥിതി. തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. വ്യക്തമായ ഒരു ഭൂരിപക്ഷം പ്രവചിക്കാന്‍ അഭിപ്രായ സര്‍വേകള്‍ക്കോ എക്സിറ്റ് പോളുകള്‍ക്കോ കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസും ബി ജെ പിയും ഒപ്പത്തിനൊപ്പം എത്തിയേക്കുമെന്നും ജെ ഡി എസ് നിര്‍ണായക ശക്തിയായേക്കും എന്നുമാണ് പൊതുവേയുള്ള വിലയിരുത്തലുകള്‍.


പ്രധാനമന്ത്രി നരേന്ദ്രമോദി, പാര്‍ട്ടി പ്രസിഡണ്ട് അമിത് ഷാ തുടങ്ങിയ പ്രമുഖരെ ഇറക്കി കര്‍ണാടകം പിടിക്കാന്‍ ബി ജെ പി നടത്തിയ ശ്രമം വിജയിച്ചോ എന്നാണ് ഇന്ന് അറിയാന്‍ പോകുന്നത്. മറുവശത്ത് കോണ്‍ഗ്രസിന് വേണ്ടി രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും പ്രചാരണത്തിനെത്തി. രാവിലെ 8 മണി മുതല്‍ വോട്ടെണ്ണല്‍ തുടങ്ങും. 11 മണിയോടെ വ്യക്തമായ സൂചനകള്‍ ലഭ്യമാകും.



Share this News Now:
  • Google+
Like(s): 176