15 May, 2018 11:11:41 AM


മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യ്ക്കു തോല്‍വി; മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പയ്ക്ക് മിന്നുന്ന വിജയം

ജെ​ഡി​എ​സ് സ്ഥാ​നാ​ര്‍​ഥി ജി.​ടി. ദേ​വ​ഗൗ​ഡ​യാ​ണ് സി​ദ്ധ​രാ​മ​യ്യയെ പരാജയപ്പെടുത്തിയത്




ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യ്ക്കു ക​ന​ത്ത തി​രി​ച്ച​ടി. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി​യെ മു​ന്നി​ല്‍​നി​ന്നു ന​യി​ച്ച സി​ദ്ധ​രാ​മ​യ്യ​യ്ക്കു മ​ത്സ​രി​ച്ച ചാ​മു​ണ്ഡേ​ശ്വ​രി​യി​ല്‍ പരാജയം രുചിച്ചു. ജെ​ഡി​എ​സ് സ്ഥാ​നാ​ര്‍​ഥി ജി.​ടി. ദേ​വ​ഗൗ​ഡ​യാ​ണ് അ​ദ്ദേ​ഹ​ത്തെ പരാജയപ്പെടുത്തിയത്. അതേസമയം, മുന്‍ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയ്ക്ക് മിന്നുന്ന വിജയം. ശിക്കാരിപുര മണ്ഡലത്തില്‍ നിന്നുമാണ് യെദിയൂരപ്പ വിജയിച്ചത്.

മികച്ച മുഖ്യമന്ത്രിയെന്നും അഴിമതി വിരുദ്ധ ഭരണമെന്നും അവകാശപ്പെട്ട സിദ്ധരാമയ്യ ബ​ദാ​മി​യി​ല്‍ ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്ത് കോ​ണ്‍​ഗ്ര​സ് 62 സീ​റ്റു​ക​ളി​ല്‍ മാത്രമാണ് ലീ​ഡ് ചെ​യ്യു​ന്ന​ത്. അവസാന കണക്കുകള്‍ പുറത്തു വരുമ്ബോള്‍ തിരഞ്ഞെടുപ്പ് നടന്ന 222 മണ്ഡലങ്ങളില്‍ 113 സീറ്റാണ് ബി.ജെ.പിക്ക് ലഭിച്ചത്. കനത്ത തിരിച്ചടി നേരിട്ട ഭരണകക്ഷിയായ കോണ്‍ഗ്രസ് 62 സീറ്റില്‍ ഒതുങ്ങി. അതേസമയം,​ ജനതാദള്‍ എസ് 44 സീറ്റുമായി ശക്തി തെളിയിച്ചു.



Share this News Now:
  • Google+
Like(s): 78