Breaking News
ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍... ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് ആറു പൈസയും കൂടി.... ഹാരിസൺ ഭൂമി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി... നമ്പി നാരായണനൊപ്പം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന കെ. ചന്ദ്രശേഖർ അന്തരിച്ചു... ചലച്ചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു... കോട്ടയത്ത് വിവിധ സ്ഥലങ്ങളില്‍ ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ച യുവാക്കള്‍ പിടിയില്‍... കന്നിമാസ പൂജകള്‍ക്കു വേണ്ടി ശബരിമല നട തുറന്നു... കൊയിലാണ്ടിയില്‍ പഞ്ചായത്തംഗം തീവണ്ടി തട്ടി മരിച്ചു... പെരുവന്താനം അമലഗിരിയിൽ സൈക്കിൾ മറിഞ്ഞ് പന്ത്രണ്ടു വയസുകാരൻ മരിച്ചു... ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി വന്‍മോഷണം; സ്വര്‍ണവും സാധനങ്ങളുമായി വീട്ടുജോലിക്കാരി മുങ്ങി...

15 May, 2018 09:08:55 AM


കര്‍ണാടകയില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം

തെരഞ്ഞെടുപ്പിലെ ആദ്യ ഫല സൂചനകള്‍



ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പിലെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസും, ബിജെപിയും ഒപ്പത്തിനൊപ്പം. പോസ്റ്റല്‍ വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്. 134 സീറ്റുകളിലെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് 51 സീറ്റിലും ബിജെപി 44 സീറ്റിലും ജെഡിഎസ് 24 സീറ്റിലും ലീഡ് ചെയ്യുന്നു.


അതേസമയം കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ രണ്ട് മണ്ഡലങ്ങളിലും പിന്നിലാണ്. മത്സരിച്ച ബദാമിയിലും ചാമുണ്ഡേശ്വരിയിലുമാണ് സിദ്ധരാമയ്യ പിന്നില്‍. ബദാമിയില്‍ സിദ്ധരാമയ്യയ്‌ക്കെതിരെ മത്സരിച്ച ശ്രീരാമലു മുന്നിലാണ്. ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബിഎസ് യെദ്യൂരപ്പ ശിക്കാരിപുരിയില്‍ മുന്നിലാണ്.


കര്‍ണാടകയുടെ ആദ്യ ഫല സൂചനകള്‍ ഒന്‍പത് മണിയോടെ അറിയാം. ഉച്ചയോടെ പൂര്‍ണമായ ഫലവും അറിയാം. ഭരണകക്ഷിയായ കോണ്‍ഗ്രസിന് അനുകൂലമായ ഫലസൂചനകളാണ് ആദ്യഘട്ടത്തില്‍ പുറത്തുവരുന്നത്. ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയതോടെ അധികാരം നിലനിര്‍ത്താമെന്ന് കോണ്‍ഗ്രസും തിരിച്ചുപിടിക്കാമെന്ന് ബിജെപിയും ആത്മവിശ്വാസത്തിലാണ്.



Share this News Now:
  • Google+
Like(s): 88