14 May, 2018 11:51:25 PM


വ​നി​താ ജീ​വ​ന​ക്കാ​ർ​ക്ക് അ​ശ്ലീ​ല സ​ന്ദേശം: മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

ഒ​റീ​സ പോ​സ്റ്റി​ലെ നി​ർ​മാ​ല്യ ദേ​ബാ​ണ് മു​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​യു​ടെ പ​രാ​തി​യി​ൽ അ​റ​സ്റ്റി​ലാ​യ​ത്




മും​ബൈ: സ്ഥാ​പ​ന​ത്തി​ൽ​നി​ന്നു പി​രി​ഞ്ഞു​പോ​യ വ​നി​താ ജീ​വ​ന​ക്കാ​ർ​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചെ​ന്ന പ​രാ​തി​യി​ൽ മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. ഒ​ഡീ​ഷ​യി​ലെ പ്ര​ധാ​ന ഇംഗ്ലീഷ്‌ പ​ത്ര​ങ്ങ​ളി​ലൊ​ന്നാ​യ ഒ​റീ​സ പോ​സ്റ്റി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ നി​ർ​മാ​ല്യ ദേ​ബാ​ണ് മു​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​യു​ടെ പ​രാ​തി​യി​ൽ അ​റ​സ്റ്റി​ലാ​യ​ത്.

സ്ഥാ​പ​ന​ത്തി​ൽ​നി​ന്നു പി​രി​ഞ്ഞു​പോ​യ​തി​നു​ശേ​ഷം നി​ർ​മാ​ല്യ ദേ​ബ് ത​ങ്ങ​ൾ​ക്ക് അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളും സ​ന്ദേ​ശ​ങ്ങ​ളും അ​യ​ച്ചെ​ന്നു കാ​ട്ടി 12 വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ മാ​നേ​ജ്മെ​ന്‍റി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ദി ​വ​യ​ർ വെ​ബ്സൈ​റ്റ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ബി​ജു ജ​ന​താ​ദ​ൾ ലോ​ക്സ​ഭാ ചീ​ഫ് വി​പ്പ് ത​താ​ഗ​ത സ​ത്പ​തി​യു​ടെ ഉ​ട​മ​സ്ഥ​യി​ലു​ള്ള​താ​ണ് ഒ​റീ​സ പോ​സ്റ്റ്. പ​രാ​തി ഉ​യ​ർ​ന്ന​തി​നു പി​ന്നാ​ലെ നി​ർ​മാ​ല്യ ദേ​ബി​നെ സ്ഥാ​പ​ന​ത്തി​ൽ​ നി​ന്നു പു​റ​ത്താ​ക്കി.

അ​ശ്ളീ​ല സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ച​വ​രി​ൽ ഒ​രാ​ൾ മാ​ത്ര​മാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഇ​വ​ർ നാ​ലു വ​ർ​ഷം ഒ​റീ​സ് പോ​സ്റ്റി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. അ​ടു​ത്തി​ടെ​യാ​ണ് ഇ​വ​ർ സ്ഥാ​പ​ന​ത്തി​ൽ​നി​ന്നു രാ​ജി​വ​ച്ച​ത്. ഇ​വ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് നി​ർ​മാ​ല്യ ദേ​ബി​നെ അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. 



Share this News Now:
  • Google+
Like(s): 36