14 May, 2018 11:32:47 PM


എപിഎല്‍ 2018: റോയല്‍ ചലഞ്ചേഴ്സിന് 10 വിക്കറ്റ് ജയം

സ​ന്ദ​ർ​ശ​ക ബൗ​ള​ർ​മാ​ർ ശൗ​ര്യം കാ​ട്ടി​യ​പ്പോ​ൾ കിം​ഗ്സ് ഇ​ല​വ​ൻ ബാ​റ്റിം​ഗ് നി​ര ത​ക​ർ​ന്നു




ഇ​ൻ​ഡോ​ർ: കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​നെ​തി​രേ ബാം​ഗ​ളൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ത​നി​നി​റം കാ​ട്ടി. ബൗ​ളിം​ഗി​ലും ബാ​റ്റിം​ഗി​ലും ടീം ​മി​ന്നി​ത്തി​ള​ങ്ങി​യ​പ്പോ​ൾ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​നെ കാ​ത്തി​രു​ന്ന​ത് പ​ത്തു വി​ക്ക​റ്റ് വി​ജ​യം. പ​ഞ്ചാ​ബ് ഉ​യ​ർ​ത്തി​യ 89 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ബാം​ഗ​ളൂ​രി​നെ, 71 പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ 8.1 ഓ​വ​റി​ൽ ഓ​പ്പ​ണ​ർ​മാ​രാ​യ വി​രാ​ട് കോ​ഹ്ലി​യും പാ​ർ​ഥി​വ് പ​ട്ടേ​ലും ചേ​ർ​ന്ന് വി​ജ​യ​ത്തി​ലേ​ക്കു ന​യി​ക്കു​ക​യാ​യി​രു​ന്നു. കോ​ഹ്ലി 28 പ​ന്തി​ൽ 48 റ​ണ്‍​സു​മാ​യും പാ​ർ​ഥി​വ് പ​ട്ടേ​ൽ 22 പ​ന്തി​ൽ 40 റ​ണ്‍​സു​മാ​യും പു​റ​ത്താ​കാ​തെ​നി​ന്നു.

നേ​ര​ത്തെ, ടോ​സ് നേ​ടി​യ ബാം​ഗ​ളൂ​ർ പ​ഞ്ചാ​ബി​നെ ബാ​റ്റിം​ഗി​ന് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. സ​ന്ദ​ർ​ശ​ക ബൗ​ള​ർ​മാ​ർ ശൗ​ര്യം കാ​ട്ടി​യ​പ്പോ​ൾ പേ​രു​കേ​ട്ട കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ് ബാ​റ്റിം​ഗ് നി​ര ത​ക​ർ​ന്നു. ഫ​ലം ടീം 15.1 ​ഓ​വ​റി​ൽ 88-ന് ​ഓ​ൾ​ഒൗ​ട്ട്. ഉ​മേ​ഷ് യാ​ദ​വി​ന്‍റെ മി​ക​ച്ച ബൗ​ളിം​ഗാ​ണ് പ​ഞ്ചാ​ബി​നെ ത​ക​ർ​ത്ത​ത്. യാ​ദ​വ് 23 റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്നു വി​ക്ക​റ്റ് നേ​ടി. കെ.​എ​ൽ.​രാ​ഹു​ൽ(21), ക്രി​സ് ഗെ​യി​ൽ(18), ആ​ര​ണ്‍ ഫി​ഞ്ച്(26) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് പ​ഞ്ചാ​ബ് നി​ര​യി​ൽ ര​ണ്ട​ക്കം ക​ട​ന്ന​ത്. മു​ഹ​മ്മ​ദ് സി​റാ​ജ്, യു​സ്വേ​ന്ദ്ര ചാ​ഹ​ൽ, കോ​ളി​ൻ ഗ്രാ​ൻ​ഡ്ഹോം, മോ​യി​ൻ അ​ലി എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് നേ​ടി യാ​ദ​വി​നു പി​ന്തു​ണ ന​ൽ​കി



Share this News Now:
  • Google+
Like(s): 28