Breaking News
പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍... ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് ആറു പൈസയും കൂടി.... ഹാരിസൺ ഭൂമി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി... നമ്പി നാരായണനൊപ്പം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന കെ. ചന്ദ്രശേഖർ അന്തരിച്ചു... ചലച്ചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു... കോട്ടയത്ത് വിവിധ സ്ഥലങ്ങളില്‍ ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ച യുവാക്കള്‍ പിടിയില്‍... കന്നിമാസ പൂജകള്‍ക്കു വേണ്ടി ശബരിമല നട തുറന്നു... കൊയിലാണ്ടിയില്‍ പഞ്ചായത്തംഗം തീവണ്ടി തട്ടി മരിച്ചു... പെരുവന്താനം അമലഗിരിയിൽ സൈക്കിൾ മറിഞ്ഞ് പന്ത്രണ്ടു വയസുകാരൻ മരിച്ചു... ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി വന്‍മോഷണം; സ്വര്‍ണവും സാധനങ്ങളുമായി വീട്ടുജോലിക്കാരി മുങ്ങി...

14 May, 2018 10:47:35 PM


മോ​ദി സ​ർ​ക്കാ​രി​ൽ അ​ഴി​ച്ചു​പ​ണി: സ്മൃ​തി ഇ​റാ​നി തെ​റി​ച്ചു, ക​ണ്ണ​ന്താ​ന​ത്തിന് ടൂറിസം മാത്രം

സ്മൃ​തി ഇ​റാ​നി​ക്ക് ടെ​ക്സ്റ്റൈ​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ചു​മ​ത​ല​ മാത്രം
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു വ​ർ​ഷം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ മോ​ദി സ​ർ​ക്കാ​രി​ൽ വീ​ണ്ടും അ​ഴി​ച്ചു​പ​ണി. തു​ട​ർ​ച്ച​യാ​യി വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന സ്മൃ​തി ഇ​റാ​നി​യെ വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ചു​മ​ത​ല​യി​ൽ​നി​ന്ന് പ്ര​ധാ​ന​മ​ന്ത്രി ഒ​ഴി​വാ​ക്കി. സ​ഹ​മ​ന്ത്രി​യാ​യി​രു​ന്ന രാ​ജ്യ​വ​ർ​ധ​ൻ സിം​ഗ് റാ​ത്തോ​ഡി​നാ​ണ് പ​ക​രം ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ള്ള​ത്. 

റെ​യി​ൽ​വേ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലി​നു ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ധി​ക ചു​മ​ത​ല കൂ​ടി ന​ൽ​കി. വൃ​ക്ക​മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ അ​രു​ണ്‍ ജ​യ്റ്റ്ലി തി​രി​ച്ചെ​ത്തു​ന്ന​തു വ​രെ​യാ​ണ് ഗോ​യ​ലി​നു മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള​ത്. തി​ങ്ക​ളാ​ഴ്ച ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ മ​ന്ത്രി ഓ​ഫീ​സി​ൽ തി​രി​ച്ചെ​ത്താ​ൻ ര​ണ്ടു മാ​സ​മെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഇ​തേ​തു​ട​ർ​ന്നാ​ണ് ധ​ന​വ​കു​പ്പ് ഗോ​യ​ലി​നെ ഏ​ൽ​പ്പി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി തീ​രു​മാ​നി​ച്ച​ത്. 

വാ​ർ​ത്താ​വി​നി​മ​യ വ​കു​പ്പി​ൽ​നി​ന്നു പു​റ​ത്താ​യ​തോ​ടെ സ്മൃ​തി ഇ​റാ​നി​ക്ക് ടെ​ക്സ്റ്റൈ​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ചു​മ​ത​ല​യാ​ണ് ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള അ​ൽ​ഫോ​ൻസ്‌ ക​ണ്ണ​ന്താ​നം കൈ​കാ​ര്യം ചെ​യ്തി​രു​ന്ന ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി വ​കു​പ്പി​ൽ​നി​ന്ന് അ​ദ്ദേ​ഹ​ത്തെ മാ​റ്റി. എ​സ്.​എ​സ്.​അ​ലു​വാ​ലി​യ​യ്ക്കാ​ണ് ക​ണ്ണ​ന്താ​ന​ത്തി​നു പ​ക​ര​മാ​യി ഈ ​വ​കു​പ്പി​ന്‍റെ ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ടൂ​റി​സം വ​കു​പ്പ് മാ​ത്ര​മാ​ണ് ക​ണ്ണ​ന്താ​ന​ത്തി​ന് അ​വ​ശേ​ഷി​ക്കു​ന്ന​ത്. 

മോ​ദി മ​ന്ത്രി​സ​ഭ​യി​ൽ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് സ്മൃ​തി ഇ​റാ​നി​ക്കു വ​കു​പ്പു​ക​ൾ ന​ഷ്ട​പ്പെ​ടു​ന്ന​ത്. നേ​ര​ത്തെ, 2015-ൽ ​ഹൈ​ദ​രാ​ബാ​ദ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ രോ​ഹി​ത് വെ​മു​ല ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യ​തോ​ടെ, പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ഒ​രു പ​രി​ധി​വ​രെ കാ​ര​ണ​ക്കാ​രി​യാ​യ സ്മൃ​തി ഇ​റാ​നി​ക്ക് മാ​ന​വ​വി​ഭ​വ​ശേ​ഷി വ​കു​പ്പ് ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. 

വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യ​ത്തി​ലെ​ത്തി​യ​തി​നു​ശേ​ഷ​വും ഇ​റാ​നി തു​ട​ർ​ച്ച​യാ​യി വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ക്കു​റി​യും പു​റ​ത്തു​പോ​കു​ന്ന​തെ​ന്നാ​ണു സൂ​ച​ന. ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും പ്ര​സാ​ർ​ഭാ​ര​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടും സ്മൃ​തി ഇ​റാ​നി ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ൾ വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​രു​ന്നു. ച​ല​ച്ചി​ത്ര പു​ര​സ്കാ​ര വി​ത​ര​ണ വി​വാ​ദ​ത്തി​ൽ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദും കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ അ​തൃ​പ്തി അ​റി​യി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നുShare this News Now:
  • Google+
Like(s): 152